entertainment

ആദ്യ സിനിമ ഇറങ്ങിയ ശേഷം രണ്ടാമത്തെ സിനിമയ്ക്ക് ഒരാള്‍ അഡ്വാന്‍സ് തന്നു, എന്നാല്‍… ബിജു മേനോന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബിജു മേനോന്‍. നായകനായി തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. ഇപ്പോള്‍ തന്റെ സിനിമ കരിയറിനെ കുറിച്ചും ആദ്യ സിനിമ പരാജയപ്പെട്ട ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് ബിജു മേനോന്‍. ഒപു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാമ് അദ്ദേഹം തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്.

എന്റെ ആദ്യ സിനിമ ഇറങ്ങിയ ശേഷം രണ്ടാമത്തെ സിനിമയ്ക്ക് ഒരാള്‍ അഡ്വാന്‍സ് തന്നു. എന്നാല്‍ ആദ്യ സിനിമ ഫ്‌ളോപ്പായതോടെ ഇവര്‍ ആ അഡ്വാന്‍സ് തിരിച്ചുവാങ്ങി. ആ സമയത്ത് എനിക്ക് അറിയില്ല എന്തായിരിക്കും സിനിമയിലെ എന്റെ ഭാവിയെന്ന്. എന്തുചെയ്യണമെന്ന് ഞാന്‍ അച്ഛനോട് ചോദിച്ചു. നീ ഇതുവരെ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നായി അദ്ദേഹത്തിന്റെ ചോദ്യം. പഠിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ തുടര്‍ന്ന് പഠിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പഠിക്കാന്‍ വേണ്ടി വീണ്ടും തയ്യാറെടുക്കുമ്പോഴാണ് പ്രേം പ്രകാശ് ഹൈവേ എന്ന ചിത്രത്തിന് വേണ്ടി എന്നെ വിളിക്കുന്നത്. അങ്ങനെയാണ് ഹൈവേയില്‍ അഭിനയിക്കാനായി പോകുന്നത്. ബിജു മേനോന്‍ പറഞ്ഞു.

നേരത്തെ ഭാര്യ സംയുക്ത മേനോനെ കുറിച്ച് ബിജു മേനോന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. സംയുക്ത വര്‍മ്മയുമായി വഴക്കും തര്‍ക്കങ്ങളുമെല്ലാം ഉണ്ടാവാറുണ്ട്. കുറവുകളേറെയുള്ള ഒരാളാണ് ഞാന്‍. വഴക്കൊക്കെയുണ്ടാവാറുണ്ട്. മകന്‍ ദക്ഷ് അച്ഛന്റെ സിനിമയെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അവരങ്ങനെ എന്റെ സിനിമകളൊന്നും കണ്ട് കൃത്യമായി അഭിപ്രായം പറയുന്നവരൊന്നുമല്ല എന്ന് ബിജുമേനോന്‍ പറയുന്നു.

നിലവിലെ ജീവിതത്തില്‍ സന്തുഷ്ടവാനാണ്. പ്രശ്നങ്ങളൊന്നുമില്ലാതെ കൊണ്ടുപോവാനാണ് ആഗ്രഹം. മടി മാറ്റാനും യോഗ ചെയ്യാനുമൊന്നും സംയുക്ത വര്‍മ്മ ശ്രമിച്ചിട്ടില്ലെന്നും ബിജു മേനോന്‍ പറയുന്നു. അതേസമയം യോഗയും മറ്റുമായി തിരക്കുകളിലാണ് സംയുക്ത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്.

Karma News Network

Recent Posts

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

45 mins ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

1 hour ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

2 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

2 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

3 hours ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

3 hours ago