topnews

പെണ്ണുകാണാൻ പോയത് മാർബിൾ പണിക്കാരാനാണെന്ന് പറഞ്ഞ്: ബിജു കുട്ടൻ

മലയാള സിനിമയിലെ ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന കലാകാരൻ എന്നതിലുപരി നല്ലൊരു ഡാൻസർ കൂടിയാണ് ബിജു കുട്ടൻ. മകൾക്കൊപ്പം അദ്ദേഹം ചെയ്യുന്ന ഡാൻസ് റീൽസ് പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. മകൾക്കൊപ്പം ചുവട് വെച്ച ബുള്ളറ്റ് സോങ്, പുഷ്പയിലെ സാമി മുതലായ പാട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.. ഇപ്പോഴിതാ, കുറെ നാളുകൾക്ക് ശേഷം കുടുംബസമ്മേതം ഒരു അഭിമുഖം നൽകിയിരിക്കുകയാണ് ബിജുക്കുട്ടൻ.

ചാനൽ വരുമാനം ഒന്നും നോക്കിയല്ല മകൾക്ക് ഒപ്പം ഡാൻസ് വീഡിയോകൾ ചെയ്യുന്നത്. ഇപ്പോൾ ആളുകൾക്ക് അത് ഇഷ്ട്ടമായി തുടങ്ങി. നമ്മൾ വീഡിയോ ഇടാതിരിക്കുമ്പോൾ ഓരോരുത്തർ നിരാശ അറിയിക്കാറുണ്ട്. അടുത്തിടെ വീഡിയോ കണ്ട് ചെമ്പൻ വിനോദ് ചേട്ടൻ പറഞ്ഞ വാക്കുകൾ ഹൃദയത്തിലാണ് പതിഞ്ഞത്. വീഡിയോകൾ ഇടാൻ വൈകുന്നതിന് കാരണം താൻ ഡാൻസ് പഠിച്ചെടുക്കാൻ വൈകുന്നത് കൊണ്ടാണ്.

എന്നാൽ അച്ഛനെ പഠിപ്പിക്കാൻ പാടൊന്നുമില്ല സ്റ്റെപ്പ് കാണിച്ചു കൊടുത്താൽ അച്ഛൻ കളിച്ചോളും എന്നായിരുന്നു മകൾ പറഞ്ഞത്. ചെറുപ്പം മുതലെ തനിക്ക് ഡാൻസ് വലിയ ഇഷ്ടമായിരുന്നുവെന്ന് ബിജുക്കുട്ടൻ പറഞ്ഞു. നല്ല റിഥമുള്ള പാട്ട് കേട്ടാൽ അപ്പോൾ തന്നെ ഡാൻസ് ചെയ്യാൻ തുടങ്ങും. ഗാനമേളയ്ക്ക് ഒക്കെ പോയി ന്നാ താൻ കേസ് കൊടിൽ കുഞ്ചാക്കോ ബോബൻ കളിക്കുന്ന പോലെ കളിക്കുമായിരുന്നു എന്നും ബിജുക്കുട്ടൻ പറഞ്ഞു.

മകളോടൊപ്പമുള്ള ഡാൻസ് വീഡിയോ പകർത്താറുള്ളത് ഭാര്യ ആണെന്ന് ബിജുക്കുട്ടൻ പറഞ്ഞു. താൻ പണ്ട് സ്‌കൂളിൽ ഡാൻസിനൊക്കെ പങ്കെടുക്കുമായിരുന്നു എന്നും എന്നാൽ പിന്നീട് അത് നിർത്തിയത് ആണെന്നും ഭാര്യ സുബിത വ്യക്തമാക്കി. മകൾക്കൊപ്പം ഡാൻസ് ചെയ്യുന്നത് പറഞ്ഞിരുന്നു. പിന്നീട് ചെയ്തില്ല. മടിയുണ്ടെന്നായിരുന്നു താരപത്നി പറഞ്ഞത്.

തന്റെ വിവാഹത്തെ കുറിച്ചും ബിജു കുട്ടൻ സംസാരിച്ചു. മുൻപ് മിമിക്രിക്കാരൻ ആണെന്ന് പറയാതെയാണ് വിവാഹം കഴിച്ചതെന്ന് ബിജുക്കുട്ടൻ പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. മിമിക്രി ചെയ്യുന്ന സമയത്ത് തന്നെ മാർബിളിന്റെ പണിക്ക് പോകുമായിരുന്നു.

വീട്ടിൽ അന്ന് പൈസ ഒന്നും കൊടുക്കണ്ടായിരുന്നു. നമ്മുടേതായ ആഗ്രഹങ്ങൾ ഒക്കെ അതിലൂടെ നടന്നു പോകുമായിരുന്നു. നിസ്സാര പൈസ ആയിരുന്നു കിട്ടിയിരുന്നത്, 250 രൂപ കാണും. വിവാഹം വരും മുൻപേ തന്നെ ഭാര്യയുടെ കുടുംബത്തിന് അറിയാമായിരുന്നു. എന്റെ വീട്ടുകാർക്ക് അവരെയും. പക്ഷേ ഞങ്ങൾക്ക് പരസ്പരം അറിയുമായിരുന്നില്ല.

പെണ്ണ് കാണാൻ അവിടെ ചെല്ലുമ്പോൾ മാർബിളിന്റെ പണി ആണെന്ന് പറഞ്ഞാൽ മതി, മിമിക്രി ആണെന്ന് പറയണ്ടെന്ന് പറഞ്ഞത് ഞാനാണ്. പക്ഷേ ഭാര്യയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു മിമിക്രി ആണെന്ന്. അച്ഛനും അമ്മയ്ക്കും അത് ഓക്കേ ആയിരുന്നു. പിന്നെ ഭാര്യക്ക് എല്ലാം അവരുടെ വീട്ടുകാർ പറഞ്ഞു കൊടുത്തിരുന്നു.

മിമിക്രിക്കാരൻ ആണെന്ന് ഭാര്യയോട് വീട്ടുകാർ മറച്ചു വച്ചില്ല, അപ്പോൾ തന്നെ അവർ എല്ലാവരോടും അത് അഭിമാനത്തോടെ പറയുമായിരുന്നു. അതാണ് അവരെ ഇഷ്ടമായത്. അവർ ഭയങ്കര സപ്പോർട്ട് ആയിരുന്നെന്നും ബിജുക്കുട്ടൻ പറഞ്ഞു.

Karma News Network

Recent Posts

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

11 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

30 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

1 hour ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

1 hour ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

2 hours ago