തൃശ്ശൂര്‍: ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് ഭര്‍ത്താവ് മരിച്ചു. . എറണാകുളം എടവനക്കാട് കുഴുപ്പിള്ളി സ്വദേശി ഷിഹിൽ (30) ആണ് മരിച്ചത്. അപകടത്തിൽ ഷിഹിലിൻ്റെ ഭാര്യ ജെസിലയ്ക്ക് (26) സാരമായി പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് എടവിലങ്ങ് കുഞ്ഞയിനിയിൽ വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്നെ ബൈക്ക് ആദ്യം എതിരെ വന്ന ഓട്ടോ ടാക്സിയിലും പിന്നിട് മറ്റൊരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.
നാട്ടുകാർ ഉടനെ ഷിഹിലിനെ ചന്തപ്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യവീട്ടിലേക്ക് വരുന്ന വഴിയാണ് ദമ്പതികൾ അപകടത്തിൽപ്പെട്ടത്. ജെസിലെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുകയാണ്.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന് ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…