kerala

ലിഫ്റ്റ് നൽകിയില്ല; വർക്കലയിൽ പുത്തൻ ബൈക്ക് യുവാവ് കത്തിച്ചതായി പരാതി

വർക്കല : വർക്കലയിൽ ലിഫ്റ്റ് നൽകാത്തതിന്റെ വൈരാഗ്യത്തെത്തുടർന്ന് സുഹൃത്തിന്റെ ബൈക്ക് കത്തിച്ചതായി പരാതി. വർക്കല പുല്ലാന്നികോട് വിനീത് ഭവനിൽ വിനീതിന്റെ 15 ദിവസം മുമ്പ് വാങ്ങിയ പുതിയ ബൈക്കാണ് പൂർണമായി കത്തിനശിച്ചത്. വീടിനോട് ചേർന്ന് മുൻവശത്താണ് ബൈക്ക് സൂക്ഷിച്ചിരുന്നത്. വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗവും വയറിങ്ങും കത്തിനശിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച ശബ്ദം കേട്ടാണ് വിനീതിന്റെ വീട്ടുകാരും അയൽവാസികളും ഉണർന്നത്. തുടർന്ന് വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ബൈക്ക് കത്തി കരിഞ്ഞു. വീടിന്റെ മേൽക്കൂര തകര ഷീറ്റായിരുന്നു. തീ പടരാതിരുന്നത് ഒഴിവാക്കിയത് വൻ ദുരന്തമാണ്.

അപകടം നടന്നതിന്റെ തലേ ദിവസം രാത്രി 10 വരെ വീടിനു സമീപത്തെ റോഡിൽ വിനീത് ഒരു കൂട്ടുകാരനുമായി സംസാരിച്ചു നിൽപ്പുണ്ടായിരുന്നു. പത്തുമണി കഴിഞ്ഞപ്പോൾ സുഹൃത്തിനെ അയാളുടെ സഹോദരിയുടെ വീട്ടിൽ വിനീതിന്റെ ബൈക്കിൽ കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ടു. വിനീത് അതിന് തയ്യാറായില്ല. അതിന്റെ വൈരാഗ്യത്തിൽ ബൈക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വിനീത് പോലീസിന് മൊഴി നൽകി. പ്രതിക്കായി അന്വേഷണം തുടരുകയാണ്.

Karma News Network

Recent Posts

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

10 mins ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

51 mins ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

1 hour ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

2 hours ago

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് ഇല്ല, അയ്യപ്പ ദര്‍ശനത്തിന് ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓൺലൈൻ ബുക്കിങ് മാത്രം…

3 hours ago

പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി, മധ്യവയസ്കൻ മരിച്ചു

കോട്ടയം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാലാ-കുത്താട്ടുകുളം…

3 hours ago