പത്തനംതിട്ട : തിരുവല്ലയിൽ ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറും വാഹനത്തിൽ ഉണ്ടായിരുന്ന
1,70,000 രൂപയും മോഷണം പോയി. തിരുവല്ല പൊടിയാടി ജങ്ഷനിലെ കാനറാ ബാങ്ക് ശാഖയ്ക്ക് മുന്നില്‍ നിന്നുമാണ് ബൈക്കും പണവും മോഷണം പോയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം ഉണ്ടായത്.
സഹകരണ ബാങ്കിലെ വായ്പ തിരിച്ചടയ്ക്കുന്നതിനാണ് തോമസ് മാത്യു എന്നയാൾ പണവുമായി ബൈക്കിൽ സ്ഥലത്ത് എത്തിയത്. സ്വര്‍ണം പണയം വെച്ചും വായ്പ വാങ്ങിയും പണം സ്വരൂപിച്ച് വായ്പ തിരിച്ചടയ്ക്കുന്നതിന് വേണ്ടി ഇദ്ദേഹം സഹകരണ ബാങ്കിലേക്ക് പോകുകയായിരുന്നു. പണമടങ്ങിയ ബൈക്ക് പുറത്തുവെച്ച് കാനറാ ബാങ്കിനുള്ളിലേക്ക് കടന്നു.
താക്കോലും ഹെല്‍മെറ്റും സ്കൂട്ടറില്‍ത്തന്നെ സൂക്ഷിച്ചാണ് ഉടമ ബാങ്കിനുള്ളിലേക്ക് പോയത്. തിരിച്ചുവന്നപ്പോഴാണ് സ്കൂട്ടറും പണവും നഷ്ടപ്പെട്ടതായി മനസിലായത്. സിസിടിവ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പുളിക്കീഴ് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…