topnews

ബൈക്ക് മോഷണം, കള്ളൻ എഐ ക്യാമറയിൽ കുടുങ്ങി, ചിത്രം സഹിതം പിഴ അടയ്‌ക്കാൻ ഉടമയ്ക്ക് നോട്ടീസ്

കാസർകോട് : ബൈക്ക് മോഷണം നടത്തിയ പ്രതി എഐ ക്യാമറയിൽ കുടുങ്ങി. പുതിയ കോട്ടയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കളിലൊരാൾ ആണ് പിടിയിലായത്. കോഴിക്കോട് കാരയാട് സ്വദേശി അഭിനവിനെയാണ് ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്.

2023 ജൂൺ 27നാണ് പുതിയകോട്ട മദൻ ആർക്കേഡ് ബിൽഡിംഗിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് ബിഎംഎസ് നേതാവും ചുമട്ടുതൊഴിലാളിയുമായ കെ.ഭാസ്‌കരന്റെ ബൈക്കാണ് മോഷണം പോയത്. ഈ ബൈക്കുമായി പ്രതി കറങ്ങി നടക്കുന്നതിനിടെയാണ് പിടിവീണത്.

എഐ ക്യാമറയിൽ പതിഞ്ഞതോടെ ഹെൽമറ്റ് ധരിക്കാതെ ഓടിച്ച് നിയമ ലംഘനം നടത്തിയതിന് 9500 രൂപ വീതം പിഴയടക്കാൻ ഭാസ്‌കരന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മോഷ്ടിച്ച ബൈക്കും കൂട്ടുപ്രതിയെയും കണ്ടെത്താനായിട്ടില്ല.

karma News Network

Recent Posts

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

30 mins ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

45 mins ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

48 mins ago

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

1 hour ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

2 hours ago

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

2 hours ago