entertainment

മരണ വീട്ടിൽ പോയാലും ഞാനും ചേച്ചിയും ചിരിക്കും, അമ്മ ഞങ്ങളെ ഇറക്കി വിട്ടിട്ടുണ്ട്- നിഖില വിമൽ

പുതുമുഖ നടിമാരിൽ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. മികച്ച വേഷങ്ങളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് നിഖില. ഒരു അഭിമിഖത്തിൽ ബീഫിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഭാഗ്യദേവത’ എന്ന സിനിമയിൽ ജയറാമിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയേക്കാൾ നിഖിലയെ പ്രേക്ഷകർ ശ്രദ്ധിച്ചത് ദിലീപിന്റെ നായികയായി ലവ് 24.7-ൽ അഭിനയിച്ച ശേഷമാണ്. അതിലെ കബനി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം അവതരിപ്പിച്ചു.

വളരെ സീരിയസ് സിറ്റുവേഷനിലൊക്കെ ചിരിക്കുന്ന ഒരാളാണ് താനെന്ന് വിമല പറയുന്നു. ആരെങ്കിലും എന്നെ സീരിയസായിട്ട് ചീത്ത പറഞ്ഞാലും മരണ വീട്ടിൽ പോയാലും താനും ചേച്ചിയും പരസ്പരം മുഖത്ത് നോക്കി ചിരിക്കുമെന്നും നടി പറഞ്ഞു.

അച്ഛനും അമ്മയും എന്നെയൊന്നും മരണവീട്ടിലൊന്നും കൊണ്ടു പോകാറില്ല. കാരണം, ഞാനും ചേച്ചിയും അവിടെ പോയാലും പരസ്പരം നോക്കി ചിരിക്കും. പല മരണ വീട്ടിൽ നിന്നും അമ്മ ഞങ്ങളെ ഇറക്കി വിട്ടിട്ടുണ്ട്. അതിനർത്ഥം മരിച്ചവരുടെ ബോഡി കാണുമ്പോൾ ചിരി വരുന്നു എന്നല്ല, ആ സാഹചര്യത്തില്‍ ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോൾ ചിരി വരാറുണ്ടെന്നാണ്. മരണപ്പെട്ട ആളുകളെ കുറിച്ച് നമ്മളൊക്കെ കേൾക്കുന്നത്. ഇവരൊക്കെ, മരുമകളെ ഉപദ്രവിച്ചിരുന്നു, അല്ലെങ്കില്‍ ഇങ്ങനെ ചെയ്തിരുന്നു എന്നൊക്കെയായിരിക്കും.

അപ്പോൾ, അവരെ കുറിച്ചൊരു ഇമേജും നമ്മുടെ മനസിൽ ഉണ്ടാകും. പക്ഷെ അവര്‍ മരിച്ചു കഴിഞ്ഞാല്‍ ബോഡി കൊണ്ടു വരുമ്പോള്‍ ഇതേ ആളിനെ അയ്യോ അമ്മേ, എന്തിനാ പോയത്, എന്നെയും കൊണ്ടു പൊക്കൂടെ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ് പെട്ടെന്ന് ചിരിവരുന്നത്.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

2 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

2 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

3 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

4 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

5 hours ago