kerala

കള്ളപ്പണം വെളുപ്പിക്കൽ, പിഎഫ്ഐ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി പ്രത്യേക കോടതി . പർവേസ് അഹമ്മദ് (പ്രസിഡന്റ്, പിഎഫ്‌ഐ ഡൽഹി), എംഡി ഇലിയാസ് (ജനറൽ സെക്രട്ടറി, പിഎഫ്‌ഐ ഡൽഹി), അബ്ദുൾ മുഖീത് (ഓഫീസ് സെക്രട്ടറി), എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അഡീഷണൽ സെഷൻസ് ജഡ്ജി ഷൈലേന്ദർ മാലിക് ആണ് ജ്യാമാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.

2018-ൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പോപ്പുലർ ഫ്രണ്ടിന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടെത്തിയിരുന്നു. കൂടാതെ, അന്വേഷണത്തിനിടയിൽ പിഎഫ്ഐയുടെ നിരവധി ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ഇഡി കണ്ടെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം തകർക്കണം എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ വർഷം ജൂലൈ 12-ന് പട്‌നയിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതിന് പിഎഫ്‌ഐയ്‌ക്കെതിരായ തെളിവുകൾ ഇഡി കണ്ടെത്തിയിട്ടുമുണ്ട്.

Karma News Network

Recent Posts

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

11 mins ago

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

29 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

46 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

1 hour ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

1 hour ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

2 hours ago