topnews

ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന ബന്ധം ഇനി വളരാനാകുമെന്ന വിശ്വാസം ഞങ്ങള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു, പിരിയാനുള്ള കാരണം പറഞ്ഞ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും

സിയാറ്റില്‍: ബില്‍ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയുന്നു എന്നത് പലരെയും ഞെട്ടിച്ച വാര്‍ത്തയാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അത്താഴ വിരുന്നിലും മറ്റും തുടങ്ങിയ അനുരാഗം വിവാഹത്തില്‍ എത്താന്‍ ഇരുവര്‍ക്കും വര്‍ങ്ങള്‍ ആലോചിക്കേണ്ടതായി വന്നു. ഇപ്പോള്‍ പിരിയുന്നതും വളരെ നന്നായി ആലോചിച്ച് ഉറപ്പിച്ച ശേഷമാണ്. ആത്മ കഥയിലൂടെയും അഭിമുഖങ്ങളിലൂടെയും മെലിന്‍ഡ ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ദിവസവും 16 മണിക്കൂര്‍ ജോലി ചെയ്യുന്ന ബില്ലിനൊപ്പമുള്ള വിവാഹജീവിതം ദുഷ്‌കരമാണെന്ന് മെലിന്‍ഡ പറഞ്ഞിരുന്നു.

നന്നായി ആലോചിച്ചതിനു ശേഷമാണ് ഈ തീരുമാനം. ദമ്പതികളെന്ന നിലയില്‍ ഇനി മുന്നോട്ടില്ല. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഞങ്ങള്‍ 3 മക്കളെ വളര്‍ത്തി. എല്ലാവരും ആരോഗ്യത്തോടെ ജീവിതം നയിക്കണമെന്ന ലക്ഷ്യത്തോടെ ലോകത്തെമ്പാടും സേവനം ചെയ്യുന്ന ഒരു ഫൗണ്ടേഷന്‍ കെട്ടിപ്പടുത്തു. ആ ദൗത്യം ഞങ്ങള്‍ തുടരും. ഫൗണ്ടേഷനില്‍ ഒരുമിച്ചുണ്ടാകും. പക്ഷേ, ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന ബന്ധം ഇനി വളരാനാകുമെന്ന വിശ്വാസം ഞങ്ങള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. പുതു ജീവിതങ്ങളിലേക്കു പ്രവേശിക്കുന്ന ഈ വേളയില്‍ സ്വകാര്യത ആഗ്രഹിക്കുന്നു. ബില്‍ ഗേറ്റ്‌സും മെലിന്‍ഡ ഗേറ്റ്‌സും ട്വിറ്ററിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

പോള്‍ അലനൊപ്പം 1975ലാണ് ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. മെലിന്‍ഡയെ വിവാഹം ചെയ്തത് 1994ല്‍. ഈ സമയം ബില്‍ഗേറ്റ്‌സ് കോടീശ്വരനായി മാറിയിരുന്നു. ഹവായിയിലെ ലനായ് എന്ന മനോഹര ദ്വീപില്‍ വെച്ചായിരുന്നു വിവാഹം. ആള്‍ക്കൂട്ടം ഒഴിവാക്കി. വാര്‍ത്ത ആറിഞ്ഞ് ആരും പാഞ്ഞെത്താതിരിക്കാന്‍ പ്രദേശത്തു ലഭ്യമായിരുന്ന എല്ലാ ഹെലികോപ്റ്ററുകളും ഗേറ്റ്‌സ് വാടയ്‌ക്കെടുത്തു മാറ്റിയത്രെ. വനിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ച് പിവറ്റല്‍ വെന്‍ചഴ്‌സ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി മെന്‍ഡ സ്ഥാപിച്ചിരുന്നു. ആക്ടിവിസ്റ്റ് എന്ന നിലയിലും അവര്‍ ശ്രദ്ധേയയായിരുന്നു. ജെനിഫര്‍ (25), റോറി (21) ഫീബി (18) എന്നിങ്ങനെ മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. അതേസമയം അവകാശികള്‍ എന്ന നിലയില്‍ ഇവര്‍ക്ക് ലഭിക്കാവുന്ന കുടുംബസ്വത്തില്‍ ഗേറ്റ്‌സ് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കോവിഡുമായി ബന്ധപ്പെട്ട സേവനപ്രവര്‍ത്തനങ്ങള്‍ക്കായി 175 കോടി ഡോളറാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നീക്കി വെച്ചത്. 2019 അവസാനത്തിലെ കണക്ക് പ്രകാരം ഫൗണ്ടേഷന്റെ ആസ്തി 4330 കോടി ഡോളറാണ്. അതേസമയം ബില്‍ഗേറ്റ്‌സ് ഇപ്പോള്‍ മൈക്രോസോഫ്റ്റ് കമ്പനി ബോര്‍ഡില്‍ അംഗമല്ല. 3,580 കോടി മൂല്യമുള്ള കമ്പനി ഓഹരി ഫൗണ്ടേഷനു സംഭാവന നല്‍കുകയും ചെയ്തിരുന്നു. ആഗോളതലത്തിലെ ആരോഗ്യ, ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനത്തിനായി രണ്ട് പതിറ്റാണ്ടിനിടെ 5000 കോടിയില്‍ അധികം ഡോളര്‍ ഫൗണ്ടേഷന്‍ ചിലവഴിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായത്തില്‍ യുഎസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ തുക സംഭാവന നല്‍കുന്നത് ഫൗണ്ടേഷനാണ്.

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

5 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

5 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

6 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

6 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

7 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

7 hours ago