topnews

ശബരിമലയിലെ തിരക്ക്, ജീവനക്കാരടക്കം ചേർന്ന് നടത്തിയ ഗൂഢാലോചന- ബിന്ദു അമ്മിണി

ശബരിമല ദർശനത്തിനിടെ താൻ നേരിട്ട തിരക്കും ബഹളവും ജീവനക്കാർ അടക്കം ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് ബിന്ദു അമ്മിണി. 2018 ഡിസംബർ 25നായിരുന്നു ബിന്ദു അമ്മിണി ശബരിമല സന്നിധാനത്ത് എത്തിയത്. ശബരിമലയിലെ യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ക്ഷേത്രത്തിനകത്ത് കടന്ന് ദർശനം നടത്തിയവരായിരുന്നു ആക്ടിവിസ്റ്റുകൾ ആയ ബിന്ദു അമ്മിണിയും കനകദുർഗയും.

വലിയ പ്രതിഷേധം ആയിരുന്നു ഈ പ്രവൃത്തിക്കെതിരെ അന്ന് കേരളത്തിൽ ഉണ്ടായത്. പിണറായി വിജയൻ സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെയാണ് ഇവർ ശബരിമല സന്നിധാനത്ത് എത്തിയതെന്ന് നിരവധി കോണുകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു. അന്ന് ശബരിമല ദർശനം നടത്തുന്നതിനിടയ്ക്ക് അനുഭവപ്പെട്ട തിരക്കിനെ കുറിച്ച് വ്യക്തമാക്കുകയാണ് ഇപ്പോൾ ബിന്ദു അമ്മിണി. ഫേസ്ബുക്കിലൂടെ ആണ് ബിന്ദു അമ്മിണി താൻ നേരിട്ട ദുരനുഭവം പങ്കുവെച്ചത്.

ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

ശബരിമലയിൽ നേരിട്ട് അനുഭവപ്പെട്ടതിരക്കിനെ കുറിച്ചാണ് പറയാൻ ഉള്ളത്. 2018 ഡിസംബർ 25 നു ശബരിമലയിലേക്ക് പോകുന്നതിനിടക്ക്ടയ്ക്കു തിരക്ക് ഉണ്ടായി. അതിന്റെ കാരണം അന്വേഷിച്ചപ്പോൾ ആണ് മനസ്സിലായത് ജീവനക്കാർ അടക്കം ചേർന്ന് നടത്തിയ ഒരു ഗൂഢാലോചന ആയിരുന്നു അത്. സന്നിധാനത്ത് നിന്നും പുറത്തേക്കു പോകാൻ അനുവദിക്കാതെ മൈക്കിലൂടെ അനൗൺസ് ചെയ്തു ഭക്തരെ നിശ്ചിത സമയം അവിടെ തന്നെ നിർത്തുന്നു. പിന്നീട് ഞങ്ങൾ പോകുന്ന വഴിയിൽ ആസൂത്രിതഅക്രമങ്ങൾ ഉണ്ടാകാൻ ഇടയുള്ള സമയം നോക്കി കൂട്ടത്തോടെ ഭക്തരെ പോകാൻ അനുവദിക്കുന്നു.

ഈ സമയം പ്രശ്നഭരതമായ അന്തരീക്ഷത്തിൽ എത്തുന്ന മലയിറങ്ങി വരുന്നവർ സ്വയ രക്ഷക്കായി പ്രശ്നക്കാർക്കൊപ്പം ചേർന്ന് ശരണം വിളിക്കുന്നു. എങ്ങനെ ഉണ്ട്. മുകളിൽ നിന്നും ഇറങ്ങിവന്ന മുഴുവൻ ആളുകളും നൈസ് ആയി സ്ത്രീകളെ തടയുന്നവർ ആയി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. വാട്ടർ അതോറിറ്റി യുടെ പമ്പ് ഹൗസുകളിൽ കരാറുകാരിലൂടെ തമ്പടിച്ച ഗൂഡാലോചനക്കാർ ഇവർക്കിടയിലേക്കു ഇറങ്ങുക കൂടി ചെയ്യുന്നതോടെ പരിസമാപ്തി ആസൂത്രണം ചെയ്തത് പോലെ തന്നെ. ജീവനക്കാർ, പോലീസുകാർ, കരാറുകാർ തുടങ്ങിയവർക്കിടയിലെ ഗൂഢാലോചനക്കാരെ കണ്ടെത്തി തക്കതായ നടപടി സ്വീകരിച്ചാലല്ലാതെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പോകുന്നില്ല.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

15 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

44 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago