kerala

പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരത്തില്‍ അടിയേറ്റ പാടുകള്‍; ബിന്ദു ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെയും മകന്റെയും കടുത്ത മാനസിക പീഡനങ്ങളെ തുടര്‍ന്ന്

കോവളം: കോവളത്ത് വീട്ടമ്മ ബിന്ദു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും മകനും അറസ്റ്റില്‍. വെള്ളാര്‍ ശിവക്ഷേത്രത്തിനു സമീപം റജീലയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി വായനശാലയ്ക്കുസമീപം പുഷ്‌കരന്റെയും ശാന്തയുടെയും മകള്‍ ബിന്ദു(46) ആണ് തൂങ്ങി മരിച്ചത്. ഭര്‍ത്താവ് അനില്‍(48), മകന്‍ അഭിജിത്ത് (20) എന്നിവരെയാണ് പ്രേരണക്കുറ്റം ചുമത്തി കോവളം പൊലീസ് അറസ്റ്റുചെയ്തത്.

മകന്‍ അമ്മയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രാത്രി ഏഴോടൊണ് ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും മകനും ചേര്‍ന്ന് ഇവരെ അമ്ബലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ഇവരുടെ ശരീരത്തില്‍ അടിയേറ്റ നിരവധി പാടുകളുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മരിച്ച ബിന്ദുവിനെ മകന്‍ അഭിജിത്ത് പലപ്പോഴും പണമാവശ്യപ്പെട്ട് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നുവെന്ന് കോവളം പൊലീസ് പറഞ്ഞു.

മകന്റെയും ഭര്‍ത്താവിന്റെയും മാനസിക പീഡനങ്ങളെത്തുടര്‍ന്ന് ഇവര്‍ കോവളം പൊലീസില്‍ രണ്ടുതവണ പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീര്‍ത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ടും അഭിജിത്ത് അമ്മയോട് പണമാവശ്യപ്പെട്ട് അസഭ്യം പറയുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിന് സാക്ഷ്യംവഹിച്ചിരുന്ന ഭര്‍ത്താവ് അനില്‍ മകനെ ശാസിക്കുകയോ പിടിച്ചുമാറ്റുകയോ ചെയ്തിരുന്നില്ല. കടുത്ത മാനസിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് യു.കെ.യിലുള്ള മകള്‍ അഞ്ജലിയെ വിളിച്ച്‌ അമ്മ വിവരമറിയിച്ചു. തുടര്‍ന്ന് ബിന്ദു വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിന്ദുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരങ്ങള്‍ പൊലീസിനോട് സംശയമുന്നയിച്ചിരുന്നു.

ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ശനിയാഴ്ച രാവിലെ 11.30-ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. വിനോദ്, ജിജി എന്നിവരാണ് സഹോദരങ്ങള്‍. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. വെള്ളാറിനടുത്തുള്ള സര്‍ക്കാര്‍ കേറ്ററിങ് കോളേജിലെ ജീവനക്കാരനാണ് അനില്‍. കോവളം എസ്.എച്ച്‌.ഒ. പ്രൈജു ജി., എസ്‌ഐ. എസ്.അനീഷ് കുമാര്‍, എഎസ്‌ഐ. മുനീര്‍, സി.പി.ഒ. ലജീവ് കൃഷ്ണ, ശ്യാംകൃഷ്ണ, ഡാനിയേല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

54 mins ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

1 hour ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

2 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

2 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

3 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

3 hours ago