entertainment

നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്, വർ​ഗീയ കമന്റിന് തകർപ്പൻ മറുപടി

മലയാളികളുടെ പ്രിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയ താരമാണ് ബിനീഷ് ബാസ്റ്റിൻ. സ്റ്റാർ മാജിക്ക് പരിപാടിയിൽ സജീവമാണ് താരം. വീട്ടിലെ വിശേഷങ്ങളും നാട്ടുവർത്താമനങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ബിനീഷിന്റെ പുത്തൻ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, തനിക്കു വന്ന മോശം കമന്റിന് മറുപടിയാണ് പോസ്റ്റിലൂടെ നൽകുന്നത്.

ടീമേ..ഓണം മലയാളികളുടെ ദേശിയഉത്സവമാണ്, ഞങ്ങൾ ആഘോഷിക്കും. ബിനിഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും ഞങ്ങൾ ചങ്കുകളാണ്. ഇവിടെ വർഗീയത പുലമ്പാൻ ആളെ ആവശ്യമില്ല, വർഗിയത തുലയട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ബിനീഷിൻറെ പോസ്റ്റ്.
തുഷാര അജിത് എന്നൊരു പ്രൊഫൈലിൽ നിന്നുള്ള കമൻറിൻറെ സ്ക്രീൻ ഷോട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്. നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനിയുടേയും മുസ്ലീമിൻറേയും ആഘോഷമല്ല. ഇന്നലെ മുസ്ലിംപെൺകുട്ടികളുടെ ഓണത്തിൻറെ പരിപാടികളിൽ ആടലും ഡാൻസും ചാട്ടവും ഒക്കെ കണ്ടപ്പോൾ ഇന്ത്യ എന്ന ഹിന്ദുരാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നൽ, എന്നായിരുന്നു കമന്റ്

പാണ്ടിപ്പട, പോക്കിരിരാജ, പാസഞ്ചർ, അണ്ണൻ തമ്പി, എയ്ഞ്ചൽ ജോൺ, പോക്കിരി രാജ, ഡബിൾ ബാരൽ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ആക്ഷൻ ഹീറോ ബിജു, വിജയ് ചിത്രം തെരി, പൊറിഞ്ചു മറിയം ജോസ് തുടങ്ങി എൺപതിലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള ബിനീഷ് നായകനായി അഭിനയിക്കുന്ന സിനിമ പുറത്തിറങ്ങാനായി ഒരുങ്ങുകയുമാണ്.

Karma News Network

Recent Posts

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

21 mins ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

50 mins ago

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

9 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

10 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

11 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

11 hours ago