topnews

ബംഗളൂരു ലഹരിക്കടത്ത് കേസ്സില്‍ ബിനീഷിനെ കസ്റ്റഡിയിലെടുത്തു

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡയിലെടുത്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. ബിനീഷിനെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.

ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണോ 20 അക്കൗണ്ടുകളില്‍ നിന്നായി വന്നിട്ടുളളത്, ബെംഗളുരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇ.ഡി. അന്വേഷിക്കുന്നുണ്ട്

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

15 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

29 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago