Categories: keralatopnews

സമൂഹത്തില്‍ ഉന്നതനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പരാതി നല്‍കിയത്, തെളിവുകള്‍ ഹാജരാക്കാനും തയ്യാര്‍ എന്ന് യുവതി, ബിനോയ് കുടുങ്ങും

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്റെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരിക്ക് ബലാത്സംഗ കേസില്‍ കുടുക്ക് മുറുകിയിരിക്കുകയാണ്. ബിനോയ്ക്ക് എതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരി പറഞ്ഞു. തന്റെ കൈവശം തെളിവുകള്‍ ഉണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി വ്യക്തമാക്കി.

സമൂഹത്തില്‍ ഉന്നതനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നത് വസ്തുനിഷ്ഠമായ കാര്യങ്ങളാണ്. തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണ്. നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്നും യുവതി അറിയിച്ചു.

അതേസമയം, ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം പി.ബി.അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഒരു വ്യക്തിക്കെതിരായ കേസായതിനാല്‍ പാര്‍ട്ടിക്കൊന്നും ചെയ്യാനില്ല. ആരോപണം തെറ്റെന്ന് തെളിയിക്കേണ്ടത് വ്യക്തിയുടെ ഉത്തരവാദിത്തമാണെന്നും വൃന്ദ കാരാട്ട് ഡല്‍ഹിയില്‍ പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരായ പരാതിയെക്കുറിച്ച് അറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. വിശദാംശങ്ങള്‍ അറിയില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അതെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും കേന്ദ്ര നേതാക്കള്‍ പ്രതികരിച്ചു.

പാര്‍ട്ടിസെക്രട്ടറിയുടെ മകനെതിരെ പീഡനകേസ് വന്നതിനെ എങ്ങനെ വിശദീകരിക്കുമെന്ന ആലോചനയിലാണ് സിപിഎം. പ്രതിപക്ഷം ഇതുപയോഗിക്കാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി പ്രതിരോധത്തിലാകും. പ്രശ്‌നത്തില്‍ തല്‍ക്കാലം ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സിപിഎം കേന്ദ്രനേതൃത്വം.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

4 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

5 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

19 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

22 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

52 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

59 mins ago