Categories: kerala

ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കും

ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയ ബിഹാര്‍ സ്വദേശിനിക്കെതിരെ പോലീസ് കേസെടുത്തേക്കും. യുവതിക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ പരാതിയിലാണ് കേസെടുക്കുക. മെയ് മാസമാണ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് ഇതുസംബന്ധിച്ച ബിനോയിയുടെ പരാതി ലഭിച്ചത്.

പരാതിക്കാരി തന്നെ മുമ്പും ബ്ലാക്ക് മെയിലിങ്ങിന് ശ്രമിച്ചിരുന്നുവെന്നും പോലീസിന് പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു. ഇക്കാര്യത്തിലൊരു സ്ഥിരീകരണമാണ് ഇപ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ഒന്നര മാസം മുമ്പ് ബിനോയിയുടെ പരാതി കണ്ണൂര്‍ റേഞ്ച് ഐജിക്ക് ലഭിക്കുകയും തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് ചൂടും മറ്റ് പല കാര്യങ്ങളും ഉണ്ടായിരുന്നതിനാല്‍ പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ നടപടികള്‍ പിന്നീട് കൈകൊള്ളാമെന്ന തീരുമാനത്തില്‍ എത്തുകയുമായിരുന്നു. ഇതിനിടെയാണ് യുവതിയുടെ പരാതി പുറത്തുവരുന്നത്.

എതായാലും ബിനോയ് കോടിയേരിയുടെ പരാതി പരിഗണിച്ച് യുവതിക്കെതിരെ കേസെടുക്കാനാണ് സംസ്ഥാന പോലീസിന്റെ തീരുമാനം. പരാതിക്കൊപ്പം തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും തെളിവായി പോലീസിന് നല്‍കിയിരുന്നു. നിരവധി പരാതികളുടെ ഒരു പട്ടികയാണ് ബിനോയ് നല്‍കിയിരിക്കുന്നത്. ഇതെല്ലാം പരിശോധിച്ചതിന് ശേഷമാണ് യുവതിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Karma News Network

Recent Posts

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

6 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

33 mins ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

35 mins ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

1 hour ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

1 hour ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

2 hours ago