topnews

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നു; റഷ്യയിൽ ഏഴ് ഫാം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു

റഷ്യയെ ഭീതിയിലാഴ്ത്തി പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നു. പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന എ(എച്ച്5എൻ8) വൈറസ് ബാധ റഷ്യയിൽ സ്ഥിരീകരിച്ചു. കോഴി ഫാമിൽ ജോലി ചെയ്യുന്ന ഏഴ് പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടനയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. കൊറോണ വ്യാപനത്തിനിടയിൽ പക്ഷിപ്പനി കൂടി ബാധിക്കുന്നതു ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കും.

നേരത്തെ യൂറോപ്പ്, ചൈന, മിഡിൽ ഇസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഫാമുകളിൽ മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയിൽ മനുഷ്യരിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

അതേസമയം, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വൈറസ് പകരുമോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരിൽ മാത്രമാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. കൃത്യമായി പാചകം ചെയ്ത ഇറച്ചി കഴിക്കുന്നത് വൈറസ് ബാധയ്ക്ക് കാരണമാകില്ല. ഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചാൽ പക്ഷികളെ മുഴുവൻ കൊന്നാടുക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Karma News Editorial

Recent Posts

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

31 mins ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

1 hour ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

2 hours ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

2 hours ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

3 hours ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

3 hours ago