kerala

നരേന്ദ്ര മോദിയുടെ കത്തീഡ്രൽ സന്ദർശനം ചരിത്രപരമെന്ന് ബിജെപി

കൊച്ചി .ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനം ചരിത്രപരമെന്ന് ബിജെപി സംസ്ഥാന കോർ കമ്മിറ്റി. ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രിസ്റ്റ്യൻ ദേവാലയത്തിൽ എത്തി പ്രാർത്ഥനയുടെ ഭാഗമാവുന്നത്. പ്രധാനമന്ത്രിയുടെ ഈ ചരിത്രപരമായ നീക്കത്തെ ബിജെപി സംസ്ഥാന കോർ കമ്മിറ്റി അഭിനന്ദിച്ചു. ബിജെപിയുടെ കേരള കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും നേതൃത്വം വാർത്താക്കുറിപ്പിൽ‌ അറിയിക്കുകയുണ്ടായി.

ഭാരതീയ ജനതാ പാർട്ടി വിഭാവന ചെയ്യുന്ന സർവ്വ മത സമഭാവനയുടെ അടിസ്ഥാനത്തിലുള്ള പ്രധാന മന്ത്രിയുടെ സന്ദർശനം മതന്യൂനപക്ഷങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്. മോദി സർക്കാർ എല്ലാ ജനവിഭാഗങ്ങളോ ടും സബ് കാ സാത് ‘സബ് കാ വികാസ് സബ് കാ വിശ്വാസ് സബ് കാ പ്രയാസ്’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണെന്നു വാർത്ത കുറിപ്പ് പറയുന്നു.

കേരളത്തിലെ ക്രൈസ്തവ സമൂഹം പ്രധാനമന്ത്രിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെയാണ് സ്വീകരിച്ചതെന്നത് ആഹ്ലാദകരമാണ്. കേരളത്തിലെ ഇടത്- വലത് മുന്നണികൾ ഇക്കാര്യത്തിൽ പ്രകടിപ്പിക്കുന്ന അങ്കലാപ്പ് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു കാണിക്കുന്നത്. അവരുടെ പരാജയഭീതിയാണ് ഇത് പ്രകടമാക്കുന്നത്.

കേരളത്തിന്റെ സമഗ്ര വികസനത്തിനും സമൂഹ്യ സമരസതയ്ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സേവനങ്ങൾക്ക് കേരള ജനതക്ക് വേണ്ടി കോർ കമ്മിറ്റി നന്ദി പറയുന്നു. പ്രധാനമന്ത്രിയുടെ ഏപ്രിൽ 25 ലെ കേരള സന്ദർശനത്തിന്റെ തയാറെടുപ്പുകളെപ്പറ്റി കോർ കമ്മിറ്റി വിലയിരുത്തി. എറണാകുളം തേവര കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം സമ്മേളനം പ്രധാനമന്ത്രി വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. തേവരയിൽ റോഡ് ഷോയിലും പ്രധാന മന്ത്രി പങ്കെടുക്കും.

 

Karma News Network

Recent Posts

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

56 seconds ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

26 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

45 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago