national

യുപിയിൽ നിർബന്ധിത മതപരിവർത്തനമെന്ന് ബിജെപി പരാതി; ഒമ്പത് പേർക്കെതിരെ കേസ്

മീററ്റ്. ഉത്തരപ്രദേശിലെ മീററ്റില്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതംമാറ്റിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മംഗാട് പുരത്തുള്ള മാലിന്‍ ഗ്രാമത്തിലെ ആളുകളെയാണ് നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയത്. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി 400 പേരെ മതം മാറ്റിയെന്നാണ് വിവിരം. സംഭവത്തില്‍ 9 പേര്‍ക്കെതിരെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുത്തു.

പ്രതികളുടെ ഭീഷണിയില്‍ വലഞ്ഞ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മീററ്റില്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന വലിയ മത പരിവര്‍ത്തന റാക്കറ്റിനെ പിടികൂടുന്നത്. കോവിഡിന്റെ മറവിലാണ് ഇവര്‍ മത പരിവര്‍ത്തനം ആരംഭിച്ചത്. ചേരി നിവാസികള്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കി സൗഹൃദം സ്ഥാപിച്ചാണ് മത പരിവര്‍ത്തനത്തിന് തുടക്കം ഇട്ടത്.

പിന്നീട് ഇവരോട് മതം മാറുവാന്‍ ആവശ്യപ്പെടുകയായിരുന്നു സംഘം. എന്നാല്‍ ഇവര്‍ എതിര്‍ത്തതോടെ ഭീഷണിയായി. ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കെരുതെന്നും വിഗ്രഹങ്ങള്‍ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പളളികള്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട സംഘം പേര് മാറ്റുവാനും ആവശ്യപ്പെട്ടു. ദീപാവലി ദിവസം ഹിന്ദുക്കളുടെ വീട്ടില്‍ കയറി സംഘം വിഗ്രഹങ്ങളും ചിത്രങ്ങളും നശിപ്പിച്ചു. പൂജ നടത്തുന്നതില്‍ ഭീഷണിപ്പെടുത്തിയതോടെ ഗ്രാമ വാസികള്‍ ബിജെപി നേതാക്കളെ കണ്ട് കാര്യം പറയുകയായിരുന്നു.

ഡല്‍ഹിയിലെ ഒരു പാസ്റ്ററാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. മതംമാറ്റി സ്ഥലം തട്ടിയെടുക്കുവനാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ഗ്രാമത്തിലെ ഹിന്ദു പെണ്‍കുട്ടകളെ ക്രിസ്ത്യന്‍ യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിച്ചതായും പരാതിയുണ്ട്.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

17 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

22 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

24 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

50 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago