national

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും ആര്‍എസ്എസിന്റെ സാന്നിധ്യത്തിലുണ്ടായ മാറ്റം സംബന്ധിച്ച ചോദ്യത്തിനായിരുന്നു നഡ്ഡയുടെ പ്രതികരണം.

തുടക്കകാലത്ത് പാര്‍ട്ടിക്ക്‌ ശക്തി കുറവായിരുന്നു. അന്ന് ആര്‍എസ്എസിനെ ആവശ്യമായി വന്നിരുന്നു. ഇന്ന് ഞങ്ങള്‍ വളര്‍ന്ന് കരുത്തുള്ള പാര്‍ട്ടിയായി. ബിജെപി ഇപ്പോള്‍ സ്വയം പര്യപ്തതയോടെയാണ് പ്രവര്‍ത്തിക്കുന്നത്’ നഡ്ഡ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നഡ്ഡയുടെ പ്രതികരണം.

ബിജെപിക്ക് ഇപ്പോള്‍ ആര്‍എസിഎസിന്റെ പിന്തുണ ആവശ്യമില്ലേയെന്ന ചോദ്യത്തിന് നഡ്ഡ ഇങ്ങനെ മറുപടി നല്‍കി,’നോക്കൂ പാര്‍ട്ടി വളര്‍ന്നു. എല്ലാവര്‍ക്കും അവരവരുടെ ചുമതലകളും റോളുകളും ലഭിച്ചു. ആര്‍എസ്എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണ്, ഞങ്ങളൊരു രാഷ്ട്രീയ സംഘടനയാണ്. ആര്‍എസ്എസ്സുമായുള്ളത്‌ പ്രത്യയശാസ്ത്ര സഖ്യമാണ്. ഞങ്ങള്‍ ഞങ്ങളുടെ കാര്യങ്ങള്‍ സ്വന്തം രീതിയില്‍ കൈകാര്യം ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടതും അതാണ്’.കാശിയിലും മഥുരയിലും തര്‍ക്കപ്രദേശത്ത് ക്ഷേത്രം പണിയാന്‍ ബിജെപിക്ക് പദ്ധതിയില്ലെന്നും നഡ്ഡ അഭിമുഖത്തില്‍ പറഞ്ഞു

Karma News Network

Recent Posts

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

19 mins ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

28 mins ago

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

1 hour ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

1 hour ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

2 hours ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

2 hours ago