national

ഒരിടത്തിരുന്ന് പരസ്പരം കല്ലെറിയുന്നു, മറ്റൊരിടത്ത് ഒത്തുകൂടി അത്താഴം കഴിക്കുന്നു, സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അഗ്നിമിത്ര പോൾ

ബെംഗളൂരു: സിപിഎമ്മിനും കോൺഗ്രസിനുമൊപ്പം വേദി പങ്കിട്ട തൃണമൂൽ കോൺഗ്രസനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അഗ്നിമിത്ര പോൾ. സിപിഎമ്മും കോൺഗ്രസും ഒരു പ്രത്യയശാസ്ത്രവുമില്ലാത്ത പാർട്ടികളാണെന്ന് പശ്ചിമ ബംഗാൾ എംഎൽഎയും ജനറൽ സെക്രട്ടറിയുമായ അഗ്‌നിമിത്ര പോൾ പറഞ്ഞു. ബെംഗളൂരുവിൽ സംഘടിപ്പിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് അഗ്നിമിത്രയുടെ പരാമർശം.

പശ്ചിമ ബംഗാളിലും കേരളത്തിലും പരസ്പരം എതിർക്കുന്നവരാണ് കോൺഗ്രസ് പാർട്ടിയും മാർക്സിസ്റ്റും. എന്നാൽ ഇതേ ആൾക്കാർ ബെംഗളൂരുവിൽ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്നു. കോൺഗ്രസ്, സിപിഎം പ്രവർത്തകരെ മമത ബാനർജി കൊന്നുവെന്നായിരുന്നു പശ്ചിമ ബംഗാളിൽ അവർ ടിഎംസിക്കെതിരെ ആക്രോശിച്ചത്. ഇതിന് പിന്നാലെ ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുന്ന ഇക്കൂട്ടർ പശ്ചിമ ബംഗാളിൽ കൊല്ലപ്പെട്ട സിപിഎം സഖാക്കൾക്കും കോൺഗ്രസ് പ്രവർത്തകർക്കും എന്ത് മറുപടിയാണ് നൽകുകയെന്ന് അഗ്‌നിമിത്ര ചോദിച്ചു.

ഒരിടത്ത് പരസ്പരം ആക്രോശിച്ച് മറ്റൊരിടത്ത് ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്ന ഇവർ ഗഡ്ബന്ധനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. പ്രത്യയശാസ്ത്രപരമായി ഒരു നിലപാടുമില്ലാത്ത പാർട്ടികളാണ് സിപിഎമ്മും കോൺഗ്രസും. സിപിഎമ്മിനും കോൺഗ്രസിനും ടിഎംസിക്കും അൽപമെങ്കിലും നാണമുണ്ടോയെന്നും അഗ്‌നിമിത്ര ചോദിച്ചു.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

18 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

33 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

42 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

1 hour ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago