kerala

വധിക്കാനുള്ള ലിസ്റ്റിൽ 10 ബിജെപി നേതാക്കൾ, ഒടുവിൽ ശ്രീനിവാസനിലേക്ക്

ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പുറത്ത്.പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ കൊലപാതകത്തിനു പകരം വീട്ടാൻ സംസ്ഥാന തലത്തിലുള്ള 10 ബിജെപി നേതാക്കളേ വധിക്കാനുള്ള പട്ടികയിൽ ഉൾപെടുത്തിയതായി രഹസ്യ വിവരങ്ങൾ. ആരെ വധിക്കണം എങ്ങിനെ കൊല്ലണം എന്നെല്ലാം കൃത്യമായി പ്ളാൻ ചെയ്തത് വിദേശത്ത് ഇരുന്നുകൊണ്ട്. ഇതിനായുള്ള വൻ സാമ്പത്തിക സഹായാം പ്രതികൾക്ക് ഓഫർ ചെയ്തതും ഇന്ത്യക്ക് പുറത്ത് നിന്നുള്ള കേന്ദ്രങ്ങൾ. കൊലയാളികൾ ഫോൺ റെക്കോഡും മറ്റും ഒഴിവാക്കാൻ ഇന്റർ നാഷണൽ നമ്പറുകളിൽ നിന്നുള്ള വാടസ്പ്പ് സന്ദേശങ്ങളായിരുന്നു സ്വീകരിച്ചത്.എസ് ഡി പി ഐ നേതാവ് കൊല ചെയ്യപ്പെട്ടതിനു പകരം വീട്ടാൻ ബിജെപിയുടെ സംസ്ഥാന തലത്തിൽ ഉള്ളതും എളുപ്പത്തിൽ കൃത്യം നടത്താൻ പറ്റുന്ന വിധത്തിൽ ഒരു നേതാവിനെ ആലപ്പുഴയിൽ നിന്ന് തന്നെ കണ്ടെത്താനായിരുന്നു കൊലയാളികളുടെ ലക്ഷ്യം. എളുപ്പത്തിൽ ചെന്നെത്താൻ സാധിക്കുന്നതും ആയ നേതാവും ആയിരിക്കണം.

ഇതിനായി സംസ്ഥാന തലത്തിൽ ഉള്ള 10ഓളം ബിജെപി നേതാക്കളേ ഉന്നം വയ്ച്ചിരുന്നു. ഈ 10 നേതാക്കളുടെ ലിസ്റ്റിൽ നിന്നും ഏറ്റവും എളുപ്പത്തിൽ കൃത്യം നടത്താൻ സാധിക്കുന്ന എന്ന നിലയിൽ ബിജെപി നേതാവും ഒബിസി മോര്‍ച്ച സെക്രട്ടറിയുമായിരുന്ന രഞ്ജിത് ശ്രീനിവാസനു മരണ വാറണ്ട് ഇടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടുമായോ യാതൊരു ശത്രുതയും കൊലപ്പെട്ട ശ്രീനിവാസന്‌ ഇല്ലായിരുന്നു. സംസ്ഥാന തലത്തിൽ ശ്രദ്ധിക്കുന്ന ഒരു കൊലപാതകം നടത്തണം. അതിനൊരു ബിജെപി നേതാവ് വേണം..ആ തീരുമാനം ആയിരുന്നു ശ്രീനിവാസന്റെ ജീവനെടുക്കാൻ കാരണം.

ഇതിനകം 50 പേർ കസ്റ്റഡിയിൽ ഉണ്ട്.കൊല നടത്താൻ പോപ്പുലർ ഫ്രണ്ട് വൻ സന്നാഹവും അളുകളേയും ഇറക്കുകയായിരുന്നു. ഇതിനായി കൊലയാളികൾ ആറ് ബൈക്കുകളിലായി 12 പേരടങ്ങുന്ന സംഘം എത്തുകയായിരുന്നു. ഈ സംഘത്തേ സഹായിക്കാൻ രഹസ്യ കേന്ദ്രങ്ങളിൽ ഇരുന്ന് സ്ലീപ്പർ സെല്ലുകൾ കരു നീക്കങ്ങൾ നടത്തി.

ആറ് ബൈക്കുകളിലായി നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടി. രഞ്ജിത് ശ്രീനിവാസന്റെ വീട്ടിലേക്ക് അക്രമിസംഘം ബൈക്കുകളിലായി ഹെല്‍മറ്റ് ധരിച്ച് പോകുന്നതും തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് കിട്ടിയത്. ഈ സമയത്ത് എല്ലാം കൊലയാളി സംഘങ്ങൾക്ക് രഹസ്യ കേന്ദ്രങ്ങളിൽ ഇരുന്ന് നിർദ്ദേശങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.ആറ് ബൈക്കുകളിലായി 12 പേരടങ്ങുന്ന സംഘം നീങ്ങിയപ്പോൾ രാവിലെ 6.59 മണി.ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്റെ ഇരുന്നൂറ്റമ്പത് മീറ്റര്‍ മാത്രം അകലെ.അതായത് പോലീസിന്റെ മുറ്റത്ത് കൂടി കൊലയാളികൾ ബൈക്ക് റാലിയായി പോയി എന്നതും ഞടുക്കമുളവാക്കുന്നു.അക്രമികളില്‍ പലരും തലയില്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മാസ്‌ക് വച്ചിട്ടുണ്ട്. കൂടാതെ ചിലര്‍ മുഖത്ത് തുണി കൊണ്ട് കെട്ടിയിട്ടുമുണ്ട്. ചിലര്‍ തൊപ്പി വച്ചിട്ടുമുണ്ട്.

ഇവരെല്ലാം കൃത്യമായി തിരിച്ചറിയാന്‍ പറ്റാത്ത വിധം ആസൂത്രണത്തോടെയാണ് അക്രമിസംഘം വന്നതും പോയതും. അതുകൊണ്ടു തന്നെ ആക്രമണത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സൂചന.ഇവര്‍ കടന്ന് പോയ സമയത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയ ചിലര്‍ റോഡിലുണ്ടായിരുന്നു. അതില്‍ മുന്‍ കൗണ്‍സിലര്‍ അടക്കമുള്ളവരുണ്ട്. ഒരു സംഘം തുടരെത്തുടരെ പോകുന്നത് കണ്ടപ്പോള്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും, പക്ഷേ, തൊട്ടടുത്താണ് മുന്‍സിപ്പല്‍ സ്റ്റേഡിയം എന്നതിനാല്‍ അവിടെ കളിക്കാന്‍ രാവിലെ പോകുന്ന കുട്ടികളാരെങ്കിലും ആയിരിക്കുമെന്നാണ് പ്രദേശവാസികള്‍ കരുതിയത്. തുടര്‍ന്ന് രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേള്‍ക്കുകയും ആളുകള്‍ ഓടിക്കൂടിയ ശേഷമാണ് ഇങ്ങനെയൊരു അക്രമത്തിനാണ് ഇവര്‍ വന്നതെന്ന് വ്യക്തമാകുന്നത്.അതിനിടെ രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേര്‍ കസ്റ്റഡിയിലുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു.  ഇതിൽ രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. നാല് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എസ്.ഡി.പി.ഐ.യുടെ ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇതിനിടെ സർക്കാരിനെയും പോലീസിനെയും ന്യായീകരിച്ച് ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം രംഗത്ത് വന്നു.മണിക്കൂറുകള്‍ക്കിടെയുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മുന്‍ കേസുകളില്‍ ഉള്‍പ്പെടെ പൊലീസ് സമര്‍ത്ഥമായി അന്വേഷണം നടത്തുന്നുണ്ടെന്നും റഹീം ചൂണ്ടിക്കാട്ടി.‘കൊലപാതകത്തില്‍ രാഷ്ട്രീയ വിവാദമല്ല ഉണ്ടാകേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി നേരിടണം. പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കുണ്ട്. ഇ ഡി റെയിഡില്‍ കാലതാമസം ഉണ്ടായിയെന്നും അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ ഏകോപനമില്ലാതെയാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും റഹീം പറഞ്ഞു.

പിണറായി സർക്കാരിന് പിരിച്ചുവിടണം. ഇസ്ലാമിക വത്കരണക്കാർ പാകിസ്ഥാനിൽ പോകണം

കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെ ഉടൻ കേരള സർക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ ഉടൻ അമിത്ഷാ തീരുമാനം എടുക്കണംകേരളത്തിന്റെ ക്രമസമാധാന നില തകർന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചു.പിണറായി സർക്കാരിന് പിരിച്ചുവിടണം. ഇസ്ലാമിക വത്കരണത്തിന് ശ്രമിക്കുന്നവർ പാകിസ്ഥാനിലേക്ക് പോകണം. കേരളത്തെ തീവ്രശക്തികളുടെ സുരക്ഷിത താവളമാകാൻ അനുവദിക്കരുത്’- സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ ഭീകര ശക്തി

ഒബിസി മോർച്ച നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ ഭീകര ശക്തികളാണെന്നും അദ്ദേഹം വ്യക്തമാക്കി.ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സി​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തില ‍മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ര്‍​ശി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും രംഗത്ത് വന്നു.ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​കം പി​ണ​റാ​യി വി​ജ​യ​ന് ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെന്ന് അദ്ദേഹം പറഞ്ഞു. അ​ല്ലാ​തെ അ​ക്ര​മി സം​ഘ​ങ്ങ​ള്‍​ക്ക് കേ​ര​ളം സു​ര​ക്ഷി​ത താ​വ​ളം ആ​ക്കു​ന്ന​തി​ന​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

പിണറായി വിജയൻ ഗ്യാലറിയിലിരുന്നു കളി കാണുന്നു,ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുന:സ്ഥാപിക്കണം

ആലപ്പുഴയിലെ വർഗ്ഗീയ കൊലപാതകങ്ങൾ നാടിന്റെ സമാധാനത്തെ കെടുത്തുകയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചു.പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ആലപ്പുഴയിലെ വർഗ്ഗീയ കൊലപാതകങ്ങൾ നാടിന്റെ സമാധാനത്തെ കെടുത്തുകയാണ്. കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി ഗുണ്ടാ വിളയാട്ടം ഒരു തുടർകഥയാവുകയാണ്. പരാജയ സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പും. പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം. നവംബർ 17 ന് RSS കാരനായ സഞ്ജിത്തിനെ പാലക്കാട് വെച്ച് വെട്ടി കൊന്നു. ഡിസംബർ 2 ന് തിരുവല്ലയിൽ വെച്ച് CPIM കാരനായ സന്ദീപിനെ വെട്ടി കൊന്നു. ഡിസംബർ 11 ന് തിരുവനന്തപുരത്ത് സുധീഷിനെ ലഹരി ക്വട്ടേഷൻ സംഘം വെട്ടി കൊന്നു കാല്പാദം വലിച്ചെറിഞ്ഞ സംഭവം ഞെട്ടിപ്പുക്കുന്നതായിരുന്നു .

ഡിസംബർ 19 ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ SDPIക്കാരനായ ഷാനിനെ വെട്ടി കൊന്നു അതിന് ശേഷം BJP ക്കാരനായ രഞ്ജിത്തിനെയും വെട്ടി കൊന്നു.RSS -SDPI ഗുണ്ടാസംഘങ്ങൾ പരസ്പരം വെട്ടിക്കൊല്ലുമ്പോൾ കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയൻ ഗ്യാലറിയിലിരുന്നു കളി കാണുന്നു. ഭരണതുടർച്ച ക്രിമിനലുകൾക്ക് എന്തും ചെയ്യുവാനുള്ള ലൈസൻസ് ആയി മാറിയിരിക്കുന്നു.

ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൽ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണ്. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു.

കേരളത്തിൽ താലിബാൻ ഭീകരത

കേരളത്തിൽ താലിബാൻ ഭീകരത ആണെന്നും ഇത് ഒരു സമൂഹത്തിന് നേരെ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.താലിബാൻ ഭീകരതയ്ക്ക് മുന്നിൽ മുട്ട് മടക്കില്ല.ഉന്നത നേതാക്കളുടെ അറിവോടെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അതിക്രമങ്ങളെ തടയാന്‍ പോലീസിന് സാധക്കുന്നില്ലെങ്കില്‍ അത് വ്യക്തമാക്കണം. അക്കാര്യം കേന്ദ്രത്തെ അറിയിക്കണം.

പോപ്പുലര്‍ ഫ്രണ്ട് ഒരു പൊതുവിപത്താണ്. അവരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാവണം. പിഎഫ്‌ഐ ഭീകരവാദത്തിന് മുമ്പില്‍ കേരളം മുട്ടുമടക്കില്ല. വര്‍ഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുകയാണ്. വലിയ തോതിലുള്ള ഭീകരപ്രവര്‍ത്തനവും ആയുധ പരിശീലനവും പോപ്പുലര്‍ഫ്രണ്ട് കേരളത്തില്‍ നടത്തുന്നുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിന് പിന്നിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു

കേരളത്തിൽ ഭീകര പ്രവർത്തനം

കേരളത്തിൽ ഭീകര പ്രവർത്തനം ശക്തി പ്രാപിച്ചു എന്നും ഇനി കൈയ്യും കെട്ടി ഇരിക്കില്ലെന്നും സൂചിപ്പിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.​പി.​ന​ദ്ദ. ആ​ല​പ്പു​ഴ​യി​ൽ ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.കേരളത്തിൽ നിയമ വാഴ്ച്ച തകർന്നു.ര​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദ ശ​ക്തി​ക​ളാ​ണ്. കൊ​ല​പാ​ത​ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അ​ക്ര​മി​ക​ളെ സ​ർ​ക്കാ​ർ നി​യ​മ​ന​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.കേന്ദ്ര സർക്കാരിനു മീതേ എസ് ഡി പി ഐ , പോപ്പുലർ ഫ്രണ്ട് എന്നിവയെ നിരോധിക്കാനുള്ള സമ്മർദ്ദം ശക്തമാവുകയാണ്‌.

Karma News Editorial

Recent Posts

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

8 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

26 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

30 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

57 mins ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉ​ഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…

1 hour ago