mainstories

പിണറായിയുടെ പോലീസ് പതറി, സുരേഷ് ഗോപിയേ വിട്ടു, നടക്കാവ് മൂവി സൂപ്പർഹിറ്റ്

കോഴിക്കോട് നടക്കാവ് പോലീസ് സറ്റേഷനിൽ നിന്നും പുറത്തിറങ്ങിയ സുരേഷ് ഗോപി പ്രിയപ്പെട്ട ജനങ്ങളെ കൈകൂപ്പി അഭിഭാധ്യം ചെയ്തു. ചോദ്യംചെയ്യൽ കഴിഞ്ഞ് കോഴിക്കോട് നടക്കാവ് പോലീസ് സറ്റേഷനിൽ നിന്നും പുറത്തിറങ്ങി ഇരികുകയാണ് സുരേഷ് ഗോപി , അദ്ദേഹത്തിന് നോട്ടീസ് നൽകി വിട്ടയച്ചു എന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നു. പിന്നാലെ കാറിലെ സൺറൂഫ് തുറന്നു അദ്ദേഹം ബിജെപി നേതാക്കൾക്കും പ്രിയപ്പെട്ടവർക്കും എല്ലാം നന്ദി പറഞ്ഞു,പോലീസിന് ആർക്കും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് അപേക്ഷിക്കുകയും ചെയ്തു.

സുരേഷ് ഗോപിയെ എന്ത് ചെയ്തുവെന്ന് പറഞ്ഞിട്ടാണ് പൊലീസ് അറസ്റ്റ് ചെയ്യുക എന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണ്. പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ പൊലീസിന് അവകാശമുണ്ട്. നിയമം അനുസരിച്ചേ പൊലീസിന് മുന്നോട്ടു പോകാൻ സാധിക്കൂവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസിന് സമ്മർദമുണ്ടെന്ന തരത്തിൽ വാർത്തയുണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും ശോഭ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെ പല പരിപാടികളും പൊലീസ് ചെയ്ത് കൊടുക്കുന്നുണ്ടെന്നും ശോഭ പറഞ്ഞു. ശബരിമല വിഷയത്തിലും സമ്മർദത്തിന്‍റെ ഫലമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ യൂണിഫോം മറന്ന് ചില കാര്യങ്ങൾ ചെയ്തിരുന്നു. പിന്നീട് ആ പൊലീസ് ഉദ്യോഗസ്ഥൻ പൊട്ടികരയുന്നത് കേരളം കണ്ടതാണ്. തെറ്റ് ചെയ്ത ശേഷം പശ്ചാത്തപിക്കേണ്ട സാഹചര്യം പൊലീസിന് ഉണ്ടാക്കരുതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സിനിമ താരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി പൊലീസിന് മുന്നിൽ ഹാജരായി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. സംഭവത്തിൽ ഐ.പി.സി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. ഇന്ന് തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആയതിനാൽ ജാമ്യവും നൽകിയേക്കും. 18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു.

കഴിഞ്ഞ മാസം 27നാണ് കേസി‌നാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മീഡിയവൺ സ്പെഷ്യൽ കറസ്പോണ്ടന്‍റിനെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.

തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

 

karma News Network

Recent Posts

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

6 mins ago

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

9 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

9 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

10 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

10 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

10 hours ago