topnews

കോൺഗ്രസിനൊപ്പം ചേർന്നു, പത്മജ മേനോനേ മഹിളാ മോർച്ചാ ദേശീയ സിക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറിയുമായ പദ്മജ എസ്.മേനോനെ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി നേതൃത്വം. പദ്മജയെ പുറത്താക്കിയ വിവരം ഇന്നലെ ചേർന്ന സംസ്ഥാന സമിതിയോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനമാണ് പദ്മജയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് നേതൃത്വം വിലയിരുത്തി.

കൊച്ചി കോർപറേഷനിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ യു ഡി എഫിനൊപ്പം നില്ക്കുകയും ബിജെപി വിപ്പ് ലംഘിക്കുകയും ആയിരുന്നു പത്മജ മേനോൻ.അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ട് നില്ക്കാനായിരുന്നു ബിജെപി നല്കിയ നിർദ്ദേശം. പാർട്ടി ഇക്കാര്യത്തിൽ ഒരു കക്ഷിയേയും പിൻതുണക്കേണ്ടതില്ല എന്ന് അറിയിപ്പ് നൽകിയിരുന്നു.എന്നാൽ കർണ്ണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്ന പത്മജ അവിടെ നിന്നും വോട്ട് ചെയ്യാനായി കൊച്ചിയിൽ എത്തുകയായിരുന്നു.കർണാടക തിര ഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാ യി പോയ അവർ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് എത്തില്ലെന്ന് ധാരണയിലായിരുന്നു ബി.ജെ. പിജില്ലാ നേതൃത്വം കരുതയോയത്. എന്നാൽ, അവർ യോഗത്തിൽ പങ്കെടു ക്കാൻ എത്തിയ വിവരം ലഭി ച്ചതോടെ ജില്ലാ കമ്മിറ്റി ഓഫ് സിൽനിന്ന് വിപ്പുമായി ഓഫീസ് സെക്രട്ടറി യോഗം ചേരുന്ന മു റിയിലെത്തി. എന്നാൽ പാർട്ടിയുടെ വിപ്പ് വാങ്ങിക്കാൻ പത്മജ തയ്യാറായില്ല എന്ന് മാത്രമല്ല യു ഡി എഫിനൊപ്പം നിന്ന് വോട്ട് ചെയ്തു.

പത്മജ മേനോൻ കൊച്ചിയിൽ പ്രധാനമന്ത്രി എത്തിയ ഒരു പരിപാടിക്കും പങ്കെടുക്കാതെ മാറി നിന്നിരുന്നു. മോദിയുടെ പരിപാടിക്ക് പൊലും എത്താതിരുന്ന ഇവർ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തേ പിന്തുനയ്ക്കാൻ ബാംഗ്ളൂരിൽ നിന്നും രാത്രി വിമാനത്തിൽ എത്തുകയായിരുന്നു. പത്മജക്ക് വിപ്പ് നല്കുവാൻ ബിജെപി ഓഫീസ് സിക്രട്റ്ററി പത്മജയുടെ ഓഫീസിലും വീട്ടിലും ചെന്നിരുന്നു അപ്പോൾ ഇവർ വിപ്പ് വാങ്ങാതെ ഒഴിഞ്ഞു മാറി. തുടർന്ന് ജില്ലാ സിക്രട്ടറി വിപ്പ് നല്കുവാൻ കോർപ്പറേഷൻ ഓഫീസിൽ എത്തി. ഇതറിഞ്ഞ് പത്മജ ഓഫീസ് നടക്കുന്ന ഹാളിലേക്ക് പുറകിലത്തേ വാതിൽ വഴി ഒളിച്ച് കടക്കുകയായിരുന്നു. പത്മജ യോഗത്തിൽ പുറകിലേ വാതി വഴി എത്തിയത് മനസിലാക്കിയ ഓഫീസ് സിക്രട്ടറി വിപ്പുമായി യോഗം നടക്കുന്ന ഹാളിനു പുറത്തെത്തി പത്മജയേ വിളിച്ചു. ഈ സമയത്ത് യോഗത്തിൽ ഉണ്ടായിരുന്ന ജില്ലാ കലക്ടറോട് പത്മജ മേനോൻ വിപ്പുമായി നില്ക്കുന്ന ഓഫീസ് സിക്രട്ടറിയേ ചൂണ്ടി ഇയാൾ തന്നെ പുറകേ നടന്ന് പീഢിപ്പിക്കുന്നു എന്നും ശല്യം ചെയ്യുന്നു എന്നും പരാതി പറയുകയായിരുനു.ഇത്രമാത്രം ധിക്കാരമായാണ്‌ മഹിളാ മോർച്ചാ ദേശീയ സിക്രട്ടറി പദ്മജ എസ് മേനോന്റെ പെരുമാറ്റം എന്നും ബിജെപി നേതൃത്വം പറയുന്നു.

ഇതേത്തു ടർന്ന് യോഗത്തിന് നേതൃത്വം നൽകിയിരുന്ന ജില്ലാ കളക്ടർ ക്ക് വിപ്പ് അടങ്ങിയ കത്ത് ബിജെപി നേതൃത്വം കൈമാറി.മുതിർന്ന നേതാവ് പാർട്ടി യുടെ അച്ചടക്കം പരസ്യമായി ലംഘിച്ചത് നോക്കിനിൽക്കാനേ ബി.ജെ.പിജില്ലാ നേതൃത്വത്തി നു കഴിഞ്ഞുള്ളൂ.

പത്മജ എസ് മേനോനെതിരെ ബിജെപിയിലും നടപടി വന്നേക്കും. ചുരുങ്ങിയ കാലം കൊണ്ട് പാർട്ടിയിൽ ദേശീയ പദവിയിൽ പൊലും എത്തിയ ആളായിരുന്നു പത്മജ. പദ്മജ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. 2021ലാണ് പദ്മജയെ മഹിളാ മോർച്ച ദേശീയ സെക്രട്ടറിയായി നിയമിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എറണാകുളം സൗത്ത് വാർഡിൽ (62) നിന്നാണ് പദ്മജ വിജയിച്ചത്. പുറത്താക്കിയതിനെ സംബന്ധിച്ച് ബിജെപി നേതൃത്വത്തോട് ചോദിക്കണമെന്ന് പദ്മജ പ്രതികരിച്ചു.

Karma News Network

Recent Posts

കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്തും കടലാക്രമണ സാധ്യത

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമേകാൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത…

3 mins ago

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ നിയന്ത്രണം, ആദ്യം വടക്കൻ മേഖലയിൽ

തിരുവനന്തപുരം : വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ മേഖല തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി. പീക്ക് ടൈമിൽ ഉൾപ്പെടെ…

24 mins ago

മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ചു, പൊട്ടിത്തെറിയിൽ ഭർത്താവിനും മകൾക്കും ദാരുണാന്ത്യം

​ഗാന്ധി​ന​ഗർ : മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ച് യുവാവ്. ബോംബ് പൊട്ടിത്തെറിച്ച് പിതാവും മകളും കൊല്ലപ്പെട്ടു. ​ഗുജറാത്തിലെ…

46 mins ago

രാഹുലിന് അമേഠിയിൽ പരാജയപ്പെടുമെന്നുള്ള ഭയം, കോൺഗ്രസ് പാരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി

ലക്‌നൗ : അമേഠിയിൽ മത്സരിക്കാൻ ഭയപ്പെടുന്ന രാഹുലിന്റെ ഭീരുത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. റായ്ബറേലി മണ്ഡലത്തിൽ…

1 hour ago

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ഹേമന്ത് സോറന് തിരിച്ചടി, ഇഡിക്കെതിരെയുള്ള ക്രിമിനൽ ഹർജി ഹൈക്കോടതി തള്ളി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി…

2 hours ago

അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, തെറിപറഞ്ഞു, ഡ്രൈവർ യദുവിനെതിരെ പരാതിയുമായി നടി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ മറ്റൊരു ആരോപണം ഉയർത്തി നടി…

2 hours ago