topnews

ബിജെപി പ്രകടനപത്രിക പുറത്തിറങ്ങി; തീവ്രവാദ വിരുദ്ധ സെൽ, ഏകീകൃത സിവിൽ കോഡ് കൂടാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീകൃഷ്ണ പ്രതിമയും

ഗാന്ധിനഗർ: ഗുജറാത്തിൽ ബി ജെ പിയുടെ പ്രകടനപത്രിക പുറത്തിറങ്ങി. പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ഗാന്ധിനഗറിൽ പ്രകടനപത്രിക പുറത്തിറക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ, ഗുജറാത്തിലെ ബി ജെപി മേധാവി സി ആർ പട്ടീൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തീവ്രവാദ വിരുദ്ധ സെൽ, ഏകീകൃത സിവിൽ കോഡ്, 20 ലക്ഷം തൊഴിൽ അവസരങ്ങൾ എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദ്ധാനങ്ങൾ. ഇതിനെല്ലാം പുറമെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീകൃഷ്ണ പ്രതിമ ഗുജറാത്തിൽ പണിയുമെന്നും വാഗ്ദാനം ഉണ്ട്.

തീവ്രവാദ സംഘടനകളുടെയും ദേശവിരുദ്ധ ശക്തികളുടെ സ്ളീപ്പർ സെല്ലുകളുടെയും പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുകയാണ് ആന്റി റാഡിക്കലൈസേഷൻ സെല്ലിന്റെ (തീവ്രവാദ വിരുദ്ധ സെൽ) ലക്ഷ്യമെന്ന് ജെ പി നദ്ദ വ്യക്തമാക്കി. ഇന്ത്യാ-വിരുദ്ധ ശക്തികളെ തിരിച്ചറിഞ്ഞ് ശിക്ഷിക്കും.
പൊതുമുതൽ, സ്വകാര്യ മുതൽ എന്നിവ നശിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീകൃഷ്ണ പ്രതിമ ഉൾക്കൊള്ളുന്ന ദേവഭൂമി ദ്വാരക ഇടനാഴി പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ കേന്ദ്രമായി സ്ഥാപിക്കുമെന്നും ബി ജെ പിയുടെ പ്രകടനപത്രികയിൽ വാഗ്ദ്ധാനം ചെയ്യുന്നു.

ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി സ്ഥാപിക്കും, 20,000 സർക്കാർ സ്‌കൂളുകളെ മികവിന്റെ വിദ്യാലയങ്ങളാക്കി മാറ്റും, കാർഷിക വിപണിയുടെ വികസനത്തിനായി പതിനായിരം കോടി രൂപ വകയിരുത്തും, ജലസേചന സൗകര്യങ്ങൾക്കായി ഇരുപത്തയ്യായിരം കോടി രൂപ, ആയുഷ്‌മാൻ പദ്ധതിയുടെ കീഴിൽ പത്ത് ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, സംസ്ഥാനത്ത് മൂന്ന് മെഡിസിറ്റികളും രണ്ട് അത്യാധുനിക ആശുപത്രികളും നിർമിക്കും.

രണ്ട് ലക്ഷം രൂപവരെ ഈടില്ലാത്ത ശ്രമിക് ക്രെഡിറ്റ് കാർഡുകൾ തൊഴിലാളികൾക്കായി നൽകും. ഗാന്ധിനഗറിലെയും സൂറത്തിലെയും മെട്രോ ഇടനാഴികൾ പൂർത്തീകരിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഡയഗ്‌നോസ്റ്റിക് സേവനങ്ങൾ ഉറപ്പാക്കുന്ന 110 കോടി രൂപയുടെ മുഖ്യമന്ത്രി സൗജന്യ ഡയഗ്‌നോസ്റ്റിക് പദ്ധതി. സംസ്ഥാനത്തെ 56 ഗോത്ര സബ് പ്ലാൻ താലൂക്കുകളിലുടനീളം മൊബൈൽ റേഷൻ ഡെലിവറി നടത്തുകയും ആദിവാസികളുടെ സർവതോന്മുഖമായ സാമൂഹിക-സാമ്പത്തിക വികസനത്തിനായി വൻബന്ധു കല്യാൺ യോജന 2.0 പ്രകാരം ഒരു ലക്ഷം കോടി രൂപ ഉറപ്പാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

5 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

6 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

6 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

7 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

8 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

8 hours ago