mainstories

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണനീക്കങ്ങളുമായി ബിജെപി

മുംബൈ/ മഹാരാഷ്ട്രയിൽ ശിവസേനയിലെ വിമതരുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരണനീക്കങ്ങളുമായി ബിജെപി. ‘അതിശക്തരായ ദേശീയ പാർട്ടി’ തന്റെ നീക്കങ്ങളെ ചരിത്രപരമായ നടപടിയെന്നാണ് വിശേഷിപ്പിച്ചതെന്നും എല്ലാ പിന്തുണയും അവർ അറിയിച്ചിട്ടുണ്ടെന്നും ഷിൻഡെ പറഞ്ഞു കഴിഞ്ഞു.

മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചയ്ക്കു ഡൽഹിയിലെത്തിയിട്ടുണ്ട്. സർക്കാർ വീഴുമെന്ന് ഉറപ്പായ അവസ്ഥയിൽ പാർട്ടിക്കുള്ളിലെ പിളർപ്പ് ഒഴിവാക്കാൻ ശിവസേന നടത്തിയ അവസാനശ്രമവും പരാജയം കണ്ടിരിക്കുകയാണ്. ശിവസേനയിലെ വിമതനീക്കം മഹാരാഷ്ട്രയിൽ പുതിയ സർക്കാർ ഉണ്ടാക്കാൻ ബി ജെപിക്ക് അവസരം ഒരുക്കിയിരിക്കുകയാണ്.

വിമതർക്കു മുന്നിൽ ശിവസേന മുട്ടുമടക്കിയ സാഹചര്യത്തിൽ അനുനയനീക്കം വൈകിപ്പോയെന്നാണ് ഷിൻഡെ വിഭാഗം പറഞ്ഞിരിക്കുന്നത്. ‘വാഹനം ഏറെ ദൂരം മുന്നോട്ട് പോയെന്നും ഇനി പിന്നോട്ടില്ലെ’ന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. അഘാഡി വിടണമെന്നും ഹിന്ദുത്വ ആശയത്തിലുളളവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്നുമായിരുന്നു ഷിൻഡെ ശിവസേന നേതൃത്വത്തിനു മുന്നിൽ വെച്ചിരുന്ന നിർദേശം.

നിയമസഭാ കക്ഷിയിലെ 55 അംഗങ്ങളിൽ 38 പേരുടെ പിന്തുണയാണ് വിമതനേതാവ് ഏക്നാഥ് ഷിൻഡെക്ക് ഉള്ളത്. ശേഷിക്കുന്ന ചിലർകൂടി ഉടൻ ഒപ്പം ചേരുമെന്നാണ് വിമതനേതാവ് ഏക്നാഥ് ഷിൻഡെ അവകാശപ്പെട്ടിരിക്കുന്നത്. 9 സ്വതന്ത്രരും വിമതർക്കൊപ്പമുണ്ട്. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ 37 പേരുടെ പിന്തുണ മതി. മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം മുംബൈയിൽ വിളിച്ച യോഗത്തിൽ 13 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത് എന്നതാണ് ശ്രദ്ധേയം.

എൻസിപിയും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യമായ മഹാ വികാസ് അഘാഡിയിൽ നിന്ന് പിന്മാറാമെന്ന് ഔദ്യോഗികനേതൃത്വം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ വിമതനേതാവ് ഏക്നാഥ് ഷിൻഡെ പ്രതികരിച്ചിട്ടേയില്ല. എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. ഈ അറിയിപ്പിനും വിമതർ പ്രതികരിച്ചില്ല.

വിമത‍ർ എല്ലാവരും ആവശ്യപ്പെട്ടാൽ അഘാഡി വിടാൻ ശിവസേന സന്നദ്ധമാണെന്നും അതിനു മുൻപ് ഗുവാഹത്തിയിലുള്ളവർ മുംബൈയിൽ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തണമെന്നുമാണ് റാവത്ത് പറഞ്ഞിരുന്നത്. വിമതർക്കു മുന്നിൽ ശിവസേന മുട്ടുമടക്കിയെങ്കിലും അനുനയനീക്കം വൈകിപ്പോയെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ അഭിപ്രായം.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

10 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

18 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

19 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

51 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

56 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago