topnews

കെ-റെയിലിനെതിരെ പ്രക്ഷോഭത്തിന് ബിജെപി; പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളില്‍ നാളെ ബഹുജന പ്രക്ഷോഭം

കെ-റെയിൽ പദ്ധതിക്കെതിരെ കോഴിക്കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളില്‍ 20ന് ബഹുജനപ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. സര്‍ക്കാരിന് കോടികള്‍ കൊള്ളയടിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

നേരത്തെ കെ-റെയില്‍ വിരുദ്ധ സംയുക്ത സമിതി സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം നടത്തിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത സമരത്തില്‍ കോണ്‍ഗ്രസിനൊപ്പം ബിജെപിയും പിന്തുണ നല്‍കിയിരുന്നു. സമരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനടക്കം പങ്കെടുത്തു. ഇതിനുപിന്നാലെയാണ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമാനം. നാളെ പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടക്കും. പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ജില്ലയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നിര്‍വഹിക്കും.

അതിനിടെ ജനങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും കടം പെരുകുന്നതിനിടെ കെ-റെയില്‍ പദ്ധതി അനാവശ്യമാണെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലും എതിര്‍പ്പുകള്‍ അവഗണിച്ച് കെ-റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ആദ്യഘട്ടത്തില്‍ ആറ് ജില്ലകളില്‍ കല്ലിടല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം,കൊല്ലം,എറണാകുളം, തൃശൂര്‍,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് കല്ലിടല്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

Karma News Editorial

Recent Posts

നിരന്തരം അപകടം, മുതലപ്പൊഴി മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവനന്തപുരം: മുതലപ്പൊഴി മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ള നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ജോർജ് കുര്യൻ…

9 mins ago

അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ, അമ്മയെയും കൊണ്ടുപോകുന്നു എന്ന് കുറിപ്പ്

തിരുവനന്തപുരം : വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം…

38 mins ago

ക്ഷമിക്കണം, ഒരുമാസത്തിനകം തിരികെത്തരാം, അധ്യാപികയുടെ വീട്ടില്‍ കുറിപ്പെഴുതി വച്ച് മോഷണം നടത്തി കള്ളന്‍

ചെന്നൈ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് കള്ളന്‍. വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍…

43 mins ago

ദൃശ്യം മോഡലിൽ മൃതദേഹം മാറ്റിയോ, മാന്നാർ കൊലപാതകത്തിൽ ട്വിസ്റ്റ്

ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പോലീസ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട…

1 hour ago

ശാലിനിക്ക് മൈനർ സർജറി, വിദേശത്തുനിന്ന് ഓടിയെത്തി അജിത്

നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ…

2 hours ago

ഗുരുവായൂർ അമ്പലനടയിൽ, സെറ്റിന്റെ അവശിഷ്ടം കരാറുകാർ കത്തിച്ചു, പ്രദേശവാസികൾക്ക് ശ്വാസതടസം

കൊച്ചി: പൃഥ്വിരാജ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികൾക്ക് ശ്വാസതടസം.…

2 hours ago