kerala

സര്‍ക്കാര്‍ വാര്‍ഷികാഘോഷം, വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളെ അപഹസിക്കുന്നതിന് തുല്ല്യമെന്ന് ബി ജെ പി

തിരുവനന്തപുരം . വിലക്കയറ്റം കൊണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ പൊരുതി മുട്ടുമ്പോൾ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തി കോടികള്‍ പൊടിക്കുന്നത് ജനങ്ങളെ അപഹസിക്കുന്നതിന് തുല്ല്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് 15 രൂപയുടെ വ്യത്യാസമാണ് ഇന്ധനവിലയുടെ കാര്യത്തില്‍ കേരളത്തിലുണ്ടാകുന്നത്. ഇന്ധന നികുതി വര്‍ദ്ധനവ് പ്രാബല്ല്യത്തില്‍ വന്നതോടെ സംസ്ഥാനത്ത് ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യം സംജാതമായി – കെ.സുരേന്ദ്രന്‍ പറഞ്ഞു.

ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും അവസ്ഥയിലേക്കാണ് കേരളവും പോവുന്നത്. വരുംദിവസങ്ങളില്‍ ജന ജീവിതം കൂടുതല്‍ ദുസഹമാവും. അപ്പോഴാണ് 50 കോടി പൊതുഖജനാവില്‍ നിന്നും എടുത്ത് സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാര്‍ഷികം മലയാളികളെ സംബന്ധിച്ചിട ത്തോളം മറക്കാനാഗ്രഹിക്കുന്ന ദുരന്ത ദിവസമാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ജില്ലാതല എക്‌സിബിഷന് മാത്രം നാലര കോടിയോളം തുകയാണ് ചിലവഴിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും സാമ്പത്തിക തകര്‍ച്ചയുമല്ലാതെ എന്ത് നേട്ടമാണ് പിണറായി സര്‍ക്കാരിന് അവകാശപ്പെടാനുള്ളത് – കെ.സുരേന്ദ്രന്‍ ചോദിച്ചു.

കോടിക്കണക്കിന് രൂപയുടെ നികുതിയാണ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഖജനാവിലെത്താത്തത്. ജനങ്ങളുടെ മേല്‍ വലിയ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്ന പിണറായി വിജയന്‍ വന്‍കിടക്കാരുടെ നികുതി പിരിക്കാന്‍ ശ്രമിക്കുന്നില്ല. സര്‍ക്കാര്‍ എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. കടം വാങ്ങി കടം വാങ്ങി ശമ്പളവും പെന്‍ഷനും കൊടുക്കുകയല്ലാതെ കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ പറ്റി ധവളപത്രമിറക്കാന്‍ ധനകാര്യ വകുപ്പ് മന്ത്രി തയ്യാറാവണം. കെഎസ്ആര്‍ടിസി ശമ്പളം നല്‍കാത്തതിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച ജീവനക്കാരിയെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹ മാണ്. ശമ്പളം ചോദിക്കുമ്പോള്‍ പകവീട്ടുന്നത് ജനാധിപത്യവിരുദ്ധമാണ് – കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

22 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

41 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago