national

പ്രവാചകനെക്കുറിച്ച്‌ വിവാദപരാമര്‍ശം; നൂപുര്‍ ശര്‍മ്മ‍യെ സസ്പെന്‍റ് ചെയ്ത് ബിജെപി

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനെക്കുറിച്ച്‌ അധിക്ഷേപപരാമര്‍ശം നടത്തിയ നേതാവ് നൂപുര്‍ ശര്‍മ്മയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്ത് ബിജെപി.പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരായി പ്രവാചകനെക്കുറിച്ച്‌ നിന്ദാ പരാമര്‍ശം നടത്തിയതിന് നൂപുര്‍ ശര്‍മ്മയെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ബിജെപിയുടെ കേന്ദ്ര ശിക്ഷാസമിതിയുടെ ചുമതലയുള്ള ഓം പഥക്കാണ് വെളിപ്പെടുത്തിയത്.

നൂപുര്‍ ശര്‍മ്മ പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച്‌ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു. ബിജെപി ഭരണഘടനയുടെ 10ാം നിയമത്തിന്‍റെ ലംഘനമാണ് നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശമെന്നും നൂപൂര്‍ ശര്‍മ്മയ്ക്ക് ഓം പഥക്ക് അയച്ച കത്തില്‍ പറയുന്നു.ടൈംസ് നൗ ചാനലില്‍ 34 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചര്‍ച്ചയില്‍ ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെക്കുറിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ അധിക്ഷേപപരാമര്‍ശം നടത്തിയപ്പോഴാണ് നൂപുര്‍ ശര്‍മ്മ പ്രവാചകന്‍ ആറാം വയസ്സില്‍ ആയിഷയെ വിവാഹം ചെയ്തെന്നും ഒമ്ബതാം വയസ്സുള്ളപ്പോള്‍ ബന്ധംപുലര്‍ത്തിയെന്നുമുള്ള പരാമര്‍ശം നടത്തിയത്.

ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റിന്‍റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച്‌ പരാമര്‍ശം നടത്തുന്ന ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഭാഗം മാത്രം വെട്ടിയെടുത്ത് എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് നൂപുര്‍ ശര്‍മ്മ പ്രവാചക നിന്ദയും മതനിന്ദയും നടത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. അവര്‍ക്കെതിരെ തുടരെത്തുടരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണികള്‍ ഉയര്‍ന്നു. നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നുവന്നു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദി ആള്‍ട്ട് ന്യൂസിന്‍റെ മുഹമ്മദ് സുബൈറിനാണെന്ന് നൂപുര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു. അതിനിടെ നൂപുറിന്‍റെ തലയ്ക്ക് വിലയിട്ട് എഐഎംഐഎം (ഇന്‍ക്വിലാബ്) നേതാവ് ഖ്വാസി അബ്ബാസും രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച്‌ കലാപം നടന്നതോടെയാണ് പ്രശ്നം കൂടുതല്‍ ചര്‍ച്ചയായത്.

Karma News Network

Recent Posts

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

5 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

14 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

44 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

58 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

2 hours ago