പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ പ്രക്ഷോഭവുമായി ബിജെപി തെരുവിൽ ഇറങ്ങി. സംസ്ഥാനങ്ങൾ തോന്നും പടി എണ്ണ വില കൂട്ടുന്നതിനെതിരെ വടി എടുത്ത് കേന്ദ്ര സർക്കാർ. ഈ പോക്ക് പോയാൽ എണ്ണയുടെ നികുതി ഈടാക്കലിൽ സംസ്ഥാന സർക്കാരുകളേ ഒഴിവാക്കേണ്ടി വരും എന്ന് മുന്നറിയിപ്പ്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കർണ്ണാടക സർക്കാർ ഏതാണ്ട് 12 രൂപ എണ്ണക്ക് അധിക വാട്ട് ഈടാക്കുകയാണ് എന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പ്രതികരിച്ചു. “ഓരോ കുടുംബത്തിലെയും ഒരു സ്ത്രീക്ക് പ്രതിമാസം 8500 രൂപ നൽകുമെന്ന വാഗ്ദാനങ്ങൾ കർണ്ണാടകത്തിൽ കോൺഗ്രസ് നടപ്പാക്കുന്നില്ല.
അതിനു പകരം ഇപ്പോൾ എണ്ണ വില കുത്തനേ കൂട്ടിയിരിക്കുന്നു എന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.ഓരോ കുടുംബത്തിലെയും ഒരു സ്ത്രീക്ക് പ്രതിമാസം 8500 രൂപ നൽകുമെന്ന വാഗ്ദാനങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ കർണാടകയിലെ ജനങ്ങളെ ലീറ്ററിന് 3 രൂപ നൽകേണ്ട ബാധ്യതയിലാക്കിയിരിക്കുകയാണ്.
ഈ തീരുമാനത്തിന് ശേഷം, ഇന്ധനവില എല്ലാ വസ്തുക്കളുടെയും വിലയെ നേരിട്ട് ബാധിക്കുന്നതിനാൽ, കർണാടകയിലെ ജനങ്ങൾ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ, അവശ്യവസ്തുക്കൾ എന്നിവയ്ക്ക് ഉയർന്ന തുക നൽകാൻ നിർബന്ധിതരാകും. തിരഞ്ഞെടുപ്പ് പൂർത്തിയായതിന് ശേഷമാണ് ഇത്തരമൊരു തീരുമാനം എന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…