topnews

സിദ്ധരാമയ്യയെ വിമർശിച്ചതിന് പ്രതികാര നടപടി, ബിജെപി പ്രവർത്തകയെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകയെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്. ഉഡുപ്പിയിലെ സ്വകാര്യകോളേജിലുണ്ടായ മൊബൈല്‍ ഫോണ്‍ വിവാദത്തെ ബി.ജെ.പി. രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു ബി.ജെ.പി. പ്രവര്‍ത്തക ശകുന്തള കേസിന് ഇടയാക്കിയ കുറിപ്പ് പങ്കുവച്ചത്.

ഇതിന് പിന്നാലെ പ്രതികാര നടപടിയുമായി സിദ്ധരാമയ്യ പോലീസ് ശകുന്തളയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉഡുപ്പിയിലെ സ്വകാര്യ കോളേജിൽ പെൺകുട്ടികളുടെ ടോയ് ലെറ്റിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സഹപാഠിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കോളേജധികൃതർ വിവരം പോലീസിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ മൂന്ന് വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്‌തെങ്കിലും സംഭവത്തെ നിസാരവത്ക്കരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

കോളേജുകളിൽ ഫോൺ ദുരുപയോഗിക്കപ്പെടുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇതൊരു നിസാരസംഭവമാണെന്നും സുഹൃത്തുക്കൾക്കിടയിലുണ്ടായ തമാശ മാത്രമാണെന്നും ഇതിനെ രാഷ്‌ട്രീയവത്ക്കരിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര പ്രതികരിച്ചത്.

karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

19 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

33 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago