എറണാകുളം പിറവത്ത് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പിറവം നിയോജകമണ്ഡലം കമ്മിറ്റിക്കിടെയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. നിയോജകമണ്ഡലം സെക്രട്ടറി ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു കൈയേറ്റം നടന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്തിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ യോഗം നടന്നുകൊണ്ടിരിക്കവെ ഒരു വിഭാഗത്തിന്റെ ആരോപണത്തെ മറുവിഭാഗം എതിര്‍ത്തതാണ് കയ്യാങ്കളിക്ക് കാരണമായത്. ഉദയംപേരൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ നേതൃത്വം ഒത്തുകളിച്ചുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്ത് എത്തുകയായിരുന്നു. മറ്റൊരു വിഭാഗം ഇത് എതിര്‍ത്തു. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും പിന്നീട് ചെറിയ സംഘര്‍ഷവുമുണ്ടാവുകയായിരുന്നു. അക്രമം നടത്തിയ പത്ത് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…