topnews

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ് താന്‍, ബിജെപിയുടെ മുസ്ലീം സ്ഥാനാര്‍ത്ഥി സുല്‍ഫത്ത് പറയുന്നു

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശമാണ്. മുന്നണിങ്ങള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണവും ആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടികള്‍ പലരും യുവ സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് ബിജെപി അവസരം നല്‍കുന്നത്. മലപ്പുറം ജില്ലയിലാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമുള്ള വനിതകളെ ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ ടി പി സുല്‍ഫത്താണ് സ്ഥാനാര്‍ത്ഥി. ഇതോടെ ഈ മണ്ടലം ഏറെ ശ്രദ്ധേയമാവുകയാണ്.

ടിപി സുല്‍ഫത്ത് മത്സരിക്കുന്നത് താമര ചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ്.വണ്ടൂരിലെ പ്രധാന കുടുംബത്തില്‍ നിന്നുളള അംഗമായതുകൊണ്ട് രാഷ്ട്രീയ പ്രവേശത്തില്‍ ചില്ലറ എതിര്‍പ്പൊക്കെ ആദ്യം വന്നെങ്കിലും ഇപ്പോള്‍ എല്ലാം ശരിയായെന്ന് സ്ഥാനാര്‍ഥി തന്നെ തുറന്ന് പറയുകയാണ്. മുത്തലാഖ്,വിവാഹപ്രായം ഉയര്‍ത്തല്‍ തുടങ്ങിയ കേന്ദ്ര നിയമങ്ങളാണ് ബി.ജെ.പിയുമായി അടുപ്പിച്ചതെന്ന് പത്താംക്ലാസില്‍ പഠിക്കുബോള്‍ വിവാഹിതയായ സുല്‍ഫത്ത് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണന്നും സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്കു മുന്‍പില്‍ നയം വ്യക്തമാക്കുന്നു. സുല്‍ഫത്തിന്റെ ഭര്‍ത്താവ് വിദേശത്താണ്. പ്രവാസിയായ ഭര്‍ത്താവും മക്കളും പൂര്‍ണ പിന്തുണ അറിയിച്ച് ഒപ്പം തന്നെ ഉണ്ടെന്നാണ് സുല്‍ഫത്ത് പറയുന്നത്. സുല്‍ഫത്ത് കൂടി സ്ഥാനാര്‍ത്ഥി ആയി മത്സര രംഗത്ത് എത്തിയതോടെ ആറാം വാര്‍ഡ് പോരാട്ടത്തിന്റെ സ്വഭാവം തന്നെ മാറിയിരിക്കുകയാണ്.

Karma News Network

Recent Posts

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

22 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

51 mins ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

1 hour ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

2 hours ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

3 hours ago