topnews

മന്ത്രവാദത്തിന്റെ മറവില്‍ വീട്ടമ്മയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം, അബ്ദുറഹ്മാൻ അറസ്റ്റിൽ

കുന്ദമംഗലം : വീട്ടമ്മയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമം. സംഭവത്തില്‍ മലപ്പുറം കാവന്നൂര്‍ തൃപ്പനച്ചി നെല്ലിച്ചുവട് സിദ്ദീഖിയാ മന്‍സിലില്‍ അബ്ദുറഹ്മാനെ (32) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദ ചികിത്സയുടെ മറവില്‍ അന്ന് പ്രതി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. ഡിസംബര്‍ ഒമ്പതിനാണ് വീട്ടമ്മ മന്ത്രവാദിയെ കാണാന്‍ ഇയാളുടെ വീട്ടിലെത്തിയത്.

രോഗം മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയെ ഇയാള്‍ ഹോട്ടലിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഭയപ്പെടേണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം മടവൂരിലെ ഒരു ലോഡ്ജിലെത്തിച്ചു. ഈ സമയം പ്രതിക്കൊപ്പം സ്ത്രീയായ മറ്റൊരു കൂട്ടാളിയും ഉണ്ടായിരുന്നു.

ലോഡ്ജിലെത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന സ്ത്രീയെ വേറൊരു മുറിയിലാക്കിയ ശേഷം വീട്ടമ്മയെ ചികിത്സയ്‌ക്കെന്ന പേരില്‍ വേറൊരു മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ച് അബ്ദുറഹ്മാന്‍ വീട്ടമ്മയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

2019-ല്‍ ഇയാള്‍ക്കെതിരേ കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസ് നിലവിലുണ്ട്. മന്ത്രവാദ ചികിത്സക്കായി ആളുകളെ അബ്ദുറഹ്മാന്റെ അടുത്തെത്തിക്കാന്‍ ഏജന്റുമാരായി സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്

karma News Network

Recent Posts

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

24 mins ago

ഓടിക്കൊടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു, സംഭവം മുക്കത്ത്

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു…

55 mins ago

ഇന്ത്യൻ ടീമിനെ കാണാൻ ഒത്തുകൂടി, തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായി

ലോകകപ്പ് വിജയിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും…

1 hour ago

അമീബിക് മസ്തിഷ്കജ്വരം : ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി എത്തിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന…

2 hours ago

ആഫ്രിക്കൻ പന്നിപ്പനി, തൃശൂരിൽ 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ…

2 hours ago

എക്‌സിറ്റ്‌പോൾ വിരൽചൂണ്ടുന്നത് ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്, 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്കോ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…

2 hours ago