national

അമൃത്‌സറിൽ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം, നിരവധി പേർക്ക് പരിക്ക്

അമൃത്‌സർ. പഞ്ചാബിലെ അമൃത്‌സറിൽ സുവർണ ക്ഷേത്രത്തിൽനിന്ന് ഒരുകിലോമീറ്റർ അകലെ സ്ഫോടനം. ശനിയാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആറുപേർക്ക് പരുക്കേറ്റതായി പൊലീസ് പറയുന്നു.

ശനിയാഴ്ച രാത്രി, പൊടുന്നനെയുണ്ടായ സ്ഫോടനത്തെത്തുടർന്ന് ഗോൾഡൻ ടെമ്പിൾ ഹെറിറ്റേജ് സ്ട്രീറ്റിന് സമീപമുള്ള താമസക്കാരും സന്ദർശകരും പരിഭ്രാന്തിയിലായി. അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്, നിരവധി പേർക്ക് പരിക്കേറ്റു.

സരഗർഹി സറായിക്ക് മുന്നിലുള്ള പാർക്കിംഗ് സ്ഥലത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ റസ്‌റ്റോറന്റിന്റെയും സാരഗർഹി സരായിന്റെയും ജനൽ ചില്ലുകൾ തകർന്നു, കാൽനടയാത്രക്കാർക്ക് പരിക്കേറ്റു.

സംഭവസമയത്ത് സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം ഓട്ടോറിക്ഷയിലുണ്ടാ യിരുന്ന ആറോളം പെൺകുട്ടികൾക്ക് ചില്ല് ചില്ലുകൾ തട്ടി നിസാര പരിക്കുകളേറ്റ തായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിന് പിന്നിലെ കൃത്യമായ കാരണം ഫോറൻസിക് സംഘം പരിശോധിച്ച് വരികയാണെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.മെഹ്താബ് സിംഗ് പറഞ്ഞു.

ജനൽ പാളികൾക്ക് മാത്രമാണ് കേടുപാടുകൾ സംഭവിച്ചതെന്നും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അമൃത്‌സർ പൊലീസ് കമ്മിഷണർ ട്വീറ്റ് ചെയ്തു.

 

 

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

13 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

21 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

35 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

49 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago