entertainment

നൗഷാദിന്റെ വീട് പോലും പണയത്തിലാണ്, നഷ്വയെ സംരക്ഷിക്കണം, ബ്ലെസ്സി പറയുന്നു

നിര്‍മ്മാതാവും പാചകവിദഗ്ധനുമായ നൗഷാദിന്റെ മരണം ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴും ആ വാര്‍ത്ത വിശ്വസിക്കാന്‍ അദ്ദേഹത്തെ അടുത്തറിയുന്ന ആര്‍ക്കും സാധിക്കുന്നില്ല. ആഴ്ചകള്‍ മുമ്പാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. നൗഷാദ് കൂടി പോയതോടെ ഏക മകള്‍ നഷ്വ ജീവിതത്തില്‍ തനിതച്ചായിരിക്കുകയാണ്. ഇപ്പോള്‍ സംവിധായകന്‍ ബ്ലെസ്സി നൗഷാദിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നൗഷാദുമായുള്ള അടുപ്പം പറഞ്ഞത്. മാത്രമല്ല നൗഷാദിന്റെ വീട് പോലും പണയത്തിലാണെന്നും മകള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നൗഷാദ് പറഞ്ഞു.

നൗഷാദിന്റെ വാക്കുകള്‍ ഇങ്ങനെ, ‘നൗഷാദ് സിനിമ നിര്‍മിക്കുന്ന കാര്യം പറയുമ്പോള്‍ ഞാന്‍ നിരുത്സാഹപ്പെടുത്തും. കാരണം അവന് അബദ്ധം പറ്റാന്‍ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത്രയധികം ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. അതിനിടയില്‍ സേവിയും നൗഷാദും ചേര്‍ന്ന് തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ തുടങ്ങി. അതിന്റെ ഡിസൈനും ഇന്റീരിയറും ഒക്കെ ഞാനാണ് ചെയ്തത്. ആ സമയത്താണ് ഞാന്‍ കാഴ്ചയുടെ കഥ പറഞ്ഞതും അവര്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമായി ചെയ്യാം എന്ന് തീരുമാനിച്ചതും. അവന്റെ ചെറുപ്പം മുതലുള്ള പല കാര്യങ്ങളിലും ഞാനും ഭാഗഭാക്കായിരുന്നു. ഓര്‍ത്താല്‍ തീരാത്തത്രയും അനുഭവങ്ങളുണ്ട് ഞങ്ങള്‍ക്കിടയില്‍. നല്ല സിനിമകള്‍ കാണുകയും പാട്ട് ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു നൗഷാദ്. നല്ല സഹൃദയനും കാല്പനികനും ആയിരുന്നു. കാഴ്ച റിലീസ് ചെയ്തിട്ട് പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയായ ദിവസമാണ് നമുക്ക് അവനെ നഷ്ടമായത്’.

‘ഒന്നര വര്‍ഷത്തിന് മുന്‍പ് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നൗഷാദ് വിധേയനായിരുന്നു. അത് വെല്ലൂര്‍ ഹോസ്പിറ്റലില്‍ ആയിരുന്നു ചെയ്തത്. ആ ഓപ്പറേഷന്റെ ഭാഗമായി അവന്റെ കാലില്‍ രക്തം കട്ടപിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. അതേ രീതിയിലാണ് സംവിധായകന്‍ സച്ചിക്ക് ഇടുപ്പ് മാറ്റി വച്ചത്തിനു ശേഷം രക്തം കട്ടപിടിച്ചത്. സച്ചിക്ക് തലയില്‍ ആയിരുന്നു ക്ലോട്ട്. നൗഷാദ് എന്നോട് പറഞ്ഞത് കാലില്‍ ആയതുകൊണ്ട് ഞാന്‍ രക്ഷപെട്ടു എന്നാണ്. പക്ഷേ, പിന്നീട് കാലിലോട്ടുള്ള രക്തയോട്ടം കുറഞ്ഞ് കിടപ്പായി.’

‘രണ്ടുമാസം ചികിത്സയ്ക്ക് ശേഷം നടക്കാന്‍ കഴിഞ്ഞെങ്കിലും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തില്ല. അതിന്റെ തുടര്‍ ചികിത്സക്ക് വീണ്ടും ആശുപത്രിയിലായി. അതിനു ശേഷം പതിയെ സുഖപ്പെട്ട നൗഷാദ് ബിസിനസ്സ് പുനരാരംഭിക്കണം എന്നും മറ്റു പലതും ചെയ്യണം എന്നും പറഞ്ഞിരുന്നു. അതിനെല്ലാം ഞാന്‍ പിന്തുണ കൊടുത്തു. പക്ഷേ വളരെപ്പെട്ടെന്ന് തന്നെ കാലിലെ വേദന കൂടി വീണ്ടും ആശുപത്രിയിലായി. ഇന്‍ഫെക്ഷന്‍ കാലില്‍ നിന്നും രക്തത്തില്‍ കലര്‍ന്ന് മറ്റു പല അവയവങ്ങളെയും ബാധിച്ചു. പതിയെ അവന്റെ അവസ്ഥ മെച്ചപ്പെട്ടു വന്നപ്പോഴാണ് ഒരു വ്യാഴാഴ്ച നൗഷാദിന്റെ ഭാര്യ കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. അവരുടെ ഖബറടക്കാന്‍ പോകുന്ന വഴി ഐസിയുവില്‍ ആയിരുന്ന നൗഷാദിനെ ബെഡോടെ ഹാളില്‍ കൊണ്ടുവന്ന് ഭാര്യയുടെ ഭൗതിക ശരീരം കാണിച്ചിരുന്നു. അവന്‍ പ്രാര്‍ത്ഥനയോടെ ഭാര്യ ഷീബയെ യാത്രയാക്കി. ക്രമേണ അവസ്ഥ മോശമായി അവന്റെ ജീവനും നമുക്ക് നഷ്ടമായി.’

‘അനവധി വര്‍ഷങ്ങള്‍ കാത്തിരുന്ന് ഒരുപാട് ചികിത്സകള്‍ക്കൊടുവിലാണ് നൗഷാദിനും ഭാര്യയ്ക്കും നഷ്‌വ എന്ന പെണ്‍കുഞ്ഞ് ഉണ്ടായത്. ഒരുവര്‍ഷത്തോളം ഷീബ ബെഡ്‌റെസ്റ്റില്‍ ആയിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോള്‍ അനാഥമായത്. വളരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം അതിഭീകരമായ സാമ്പത്തിക ബാധ്യതയാണ് അവനുള്ളത്. താമസിക്കുന്ന വീട് പോലും മറ്റൊരാള്‍ക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. നൗഷാദിന്റെ ചികിത്സയ്ക്ക് വന്‍ തുകയാണ് ചെലവായി. കുട്ടിക്ക് താമസിക്കാന്‍ ഇടവും അവളുടെ സംരക്ഷണവുമാണ് ഇപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളുടെ ലക്ഷ്യം.’

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago