kerala

മരടിൽ വർഷങ്ങളായി അടച്ചിട്ട വീട്ടിൽ ചോരക്കാൽപ്പാടുകളും രക്തവും,​ ദുരൂഹത, അന്വേഷണം തുടങ്ങി

കൊച്ചി: വർഷങ്ങളായി അടച്ചിട്ടവീട്ടിൽ ചോരക്കാൽപ്പാടും രക്തവും കണ്ടെത്തിയതിൽ അന്വേഷണം തുടങ്ങി. എറണാകുളം മരടിൽ ആണ് സംഭവം. മരട് ഉപാസന റോഡിലുള്ള സുപ്രീംകോടതി അഭിഭാഷകന്റെ വീട്ടിലാണ് ദുരൂഹസംഭവം. സമീപത്ത് ഫുട്ബാൾ കളിക്കുകയായിരുന്ന യുവാക്കൾ തെറിച്ചുപോയ പന്തെടുക്കാൻ വീടിന്റെ കോമ്പൗണ്ടിൽ കയറി.

സമയം വീടിന്റെ വാതിലും ജനലും തുറന്നിട്ട നിലയിലായിരുന്നു. സംശയംതോന്നിയ ഇവർ ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ രക്തംതളം കെട്ടിനിൽക്കുന്നതും കാൽപ്പാദത്തിന്റെ ആകൃതിയിൽ ചോരക്കാൽപ്പാടുകളും കണ്ടത്. ഇതോടെ യുവാക്കൾ സംഭവം പോലീസിൽ അറിയിച്ചു. രട് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

മോഷണശ്രമത്തിനിടെ പരിക്കേറ്റയാളുടെ ചോരയും കാൽപ്പാദങ്ങളുമായിരിക്കാമെന്നാണ് സംശയിക്കുന്നത്. മുറിവേറ്റ ഭാഗം കഴുകാൻ വീടിനുള്ളിലെ പൈപ്പുകൾ തുറക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇയാൾ സമീപത്തെ വീട്ടിലെത്തി മുറിവേറ്റഭാഗം കഴുകിയശേഷം സ്ഥലം വിട്ടതായാണ് കരുതുന്നത്. പത്തുവർഷത്തിനുമുമ്പ് ഈ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു.

ഇതിന് ശേഷം വാടകയ്ക്കായി വീട് നൽകിയെങ്കിലും വൈകാതെ കുടുംബം താമസം ഒഴിഞ്ഞു. വീട്ടുടമ വർഷങ്ങളായി ഡൽഹിയിലാണ്. നാളെ മരടിൽ എത്തും. രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് സ്ഥിരം മോഷ്ടാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. സമീപത്തെ ആശുപത്രികളിലും മുറിവേറ്റ് എത്തിയവരുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്.

karma News Network

Recent Posts

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

4 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

10 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

24 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

45 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

59 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

1 hour ago