topnews

തലസ്ഥാനത്ത് റെയിൽപാളത്തിൽ യുവതിയുടെ മൃതദേഹം, വിവിധ ട്രെയിനുകൾ വൈകി

തിരുവനന്തപുരം : റെയിൽപാളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട സമ്പർക്ക് ക്രാന്തി ട്രെയിനിടിച്ചാണ് ഒരു സ്ത്രീ മരിച്ചതെന്നാണ് വിവരം. മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വിവിധ ട്രെയിനുകൾ പലയിടത്തായി പിടിച്ചിട്ടു.

വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട വിവിധ ട്രെയിനുകൾ വൈകി. ചിറയിൻകീഴ് സ്റ്റേഷനിൽ ഒരു മണിക്കൂറിലേറെ നിർത്തിയിട്ട വന്ദേഭാരത്, രാവിലെ ആറേമുക്കാലോടെയാണ് യാത്ര തുടർന്നത്. വേണാട്, ജനശതാബ്ദി, പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകളും വൈകി.

പൊലീസെത്തി മൃതദേഹം മാറ്റിയതിനു പിന്നാലെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചത് ആരാണെന്ന് തിരിച്ചറിയാൻ ആയിട്ടില്ല.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

6 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

26 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

27 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

43 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

51 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

52 mins ago