topnews

മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; മരങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ട നിലയില്‍

പത്തനംതിട്ട. ഇലന്തൂരില്‍ ധനസമ്പാദനത്തിനായി നരബലി നടത്തി കൊലപ്പെടുത്തിയ സ്ത്രീകളുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പ്രതി ഭഗവല്‍ സിങ്ങിന്റെ വീടിനോട് ചേര്‍ന്ന് മരങ്ങള്‍ക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഉന്നത് പോലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. രണ്ട് സ്ത്രീകളെയും കഴുത്തറുത്ത് ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്ന് അന്വേഷിക്കും.

നിര്‍ധനരായ ലോട്ടറി വില്‍പ്പന തൊഴിലാളികളായ സ്ത്രീകള്‍ക്ക് 10 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി തിരുവല്ലക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്നാണ് ഷാഫി ഇവരോട് പറഞ്ഞിരുന്നത്.

തിരുവല്ലയിലെ വീട്ടിലെത്തിച്ച ഇവരെ കട്ടിലില്‍ കിടത്തി, കൈകാലുകള്‍ കട്ടിലില്‍ കെട്ടിയിട്ടു. സിനിമയുടെ ചിത്രീകരണം എന്ന് വിശ്വസിപ്പിച്ചായിരുന്നു ഇങ്ങനെ ചെയ്യുന്നത്. ഈ സമയത്ത് വൈദ്യന്‍ ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് സ്ത്രീകളുടെ തലക്കടിച്ച് അര്‍ധ ബോധാവസ്ഥയിലാക്കി.

ഇതേ കട്ടിലില്‍ വെച്ച് കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തുന്നത്. ആദ്യം കഴുത്തറത്തത് ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. സിദ്ധനായി കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത് ഷാഫി എന്ന റഷീദായിരുന്നു. ഒരു രാത്രി മുഴുവന്‍ ഇരകളുടെ ശരീരത്തിലും രഹസ്യ ഭാഗത്തും മുറിവേല്‍പ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടുന്നത്.

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

2 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

12 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

43 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago