entertainment

86 കിലോ ആയപ്പോഴും ശരീരഭാരം കുറച്ച് 58 ൽ എത്തിച്ചപ്പോഴും ബോഡി ഷെയിമിങ് ഉണ്ടായി.

ദേവി ചന്ദന മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്. സിനിമയിലെയും മിനിസ്ക്രീനിലെയും നിറസാന്നിധ്യമാണ് നടി. മിനിസ്ക്രീനിൽ ദേവി ചന്ദന ഏറെ ബോഡി ഷെയിമിങ് അനുഭവിച്ചിട്ടുണ്ട്. കല്യാണത്തിൽ പിന്നെ തടി കൂടി ശരീരഭാരം എണ്‍പത്തിയാറ് കിലോ വരെ എത്തിയപ്പോഴും, ശരീരഭാരം കുറച്ച് എണ്‍പത്തിയാറില്‍ നിന്ന് അന്‍പത്തിയെട്ടിൽ എത്തിച്ചപ്പോഴും ഇത് ഉണ്ടായി.

കല്യാണത്തിന് മുന്‍പ് വളരെ മെലിഞ്ഞ പ്രകൃതമായിരുന്നു നടിയുടേത്. കല്യാണത്തിന് ശേഷം ചില ഗൈനിക് ഇഷ്യൂസ് എല്ലാം കാരണം തടി കൂടി. എണ്‍പത്തിയാറ് കിലോ വരെ എത്തി ശരീരഭാരം. കൃത്യ സമയത്ത് ഭക്ഷണ കഴിക്കാത്തതും ചോക്ലേറ്റ്‌സ് അമിതമായി കഴിച്ചതും കൊണ്ടാണ് ദേവി ചന്ദനയുടെ ശരീര വണ്ണം പെട്ടന്ന് കൂടിയത്.

തടികൂടിയതോടെ പല രീതിയിലുള്ള ബോഡി ഷെയ്മിങ് ആണ് നടി നേരിടേണ്ടി വന്നത്. ‘ഒരു ഡാന്‍സര്‍ ഒക്കെ ആയിട്ട് ഇങ്ങനെ വണ്ണം വയ്ക്കുന്നത് മോശമല്ലേ, നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ എന്നൊക്കെയാണ് ഓരോരുത്തരും കമൻ്റ് പറഞ്ഞിരുന്നത്. നിങ്ങൾ സ്റ്റേജിൽ കളിക്കുമ്പോൾ ഞങ്ങള്‍ ഭയന്നു’ എന്നും കമന്റുകൾ ഇട്ടു ദേവിയെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഒന്നും ദേവി ചന്ദന ആ തടി കൊണ്ട് ബുദ്ധിമുട്ടുകള്‍ ഒന്നും അനുഭവിച്ചിരുന്നില്ല.

‘ബോഡി ഷെയിമിങ് കൂടിയപ്പോൾ ദേവി ചന്ദനക്കും വാശിയായി. രണ്ടര വര്‍ഷം കൃത്യമായ ഭക്ഷണവും വ്യായാമവും യോഗയും എല്ലാം ചെയ്ത് ദേവി ശരീര ഭാരം കുറച്ചു. എണ്‍പത്തിയാറില്‍ നിന്ന് അന്‍പത്തിയെട്ടിൽ എത്തിച്ചു. അപ്പോഴേക്കും അടുത്ത കമന്റുകള്‍ എത്തി. ‘ഷുഗറാണല്ലേ, എന്ത് പറ്റി വല്ലാതെ ക്ഷീണിച്ച് പോയല്ലോ, സ്‌ക്രീനില്‍ കാണുമ്പോള്‍ ദാരിദ്രം പിടിച്ചത് പോലെ തോന്നുന്നു’ എന്നൊക്കെയായി. ‘വണ്ണം കുറയാൻ കാരണം കിഷോറുമായുള്ള പ്രശ്‌നങ്ങളാണോ എന്ന്’. ‘ആ സമയത്ത് ആണ് കൊറോണ വരുന്നത്. കൊറോണ നന്നായി ഒന്ന് അനുഗ്രഹിച്ചു എന്ന് വേണം പറയാൻ. കൊവിഡ് പിടിപെട്ട് ഐസിയുവില്‍ ആയി, പിന്നീട് ന്യൂമോണിയയിലേക്കും മാറി. സ്റ്റീറോയിഡ്‌സ് എല്ലാം എടുത്ത് കഴിഞ്ഞ് വന്നപ്പോഴേക്കും വീണ്ടും ഒരു അഞ്ച് ആറ് കിലോ കൂടി. ഇപ്പോള്‍ കാണുന്ന അവസ്ഥയാണിത്. ‘ഇതില്‍ തന്നെ മെയിന്റെയിന്‍ ചെയ്യണം’ എന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ തടി മെയിൻ്റെയിൻ’ ചെയ്യുവാണെന്ന് താരം പറയുന്നു.

ബോഡി ഷെയിമിങ് കാര്യം ഇങ്ങനെ ആണെങ്കിലും ദേവിയുടെ വളാ വളാന്നുള്ള സംസാരത്തിനു ഒരു കുറവും വന്നിട്ടില്ല. ‘അങ്ങനെ ജില്‍ ജില്‍ എന്ന് നില്‍ക്കുമ്പോള്‍ കിഷോര്‍ അടുത്തേക്ക് വിളിക്കും. ഒരു രണ്ട് മിനുറ്റ് ആ ശബ്ദത്തിന് ഒന്ന് റസ്റ്റ് കൊടുക്കാമോ? വോക്കല്‍ കോഡ് നിന്നെ ശപിക്കുന്നുണ്ടാവുമെന്നും’ കിഷോര്‍ പറയും. ദേവിയും ഭർത്താവ് കിഷോറും എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു. ആ വേദിയിൽ വെച്ച് ഇരുവരുടെ പ്രണയത്തെക്കുറിച്ചും ദേവി ചന്ദന നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ചുെ താരം പറയുകയായിരുന്നു.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

9 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

22 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

55 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago