entertainment

മുൻ ഭാര്യയ്ക്കും സഹോദരനുമെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് കൊടുത്ത് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി

മുൻ ഭാര്യയ്ക്കും സഹോദരനുമെതിരെ 100 കോടിയുടെ മാനനഷ്ട കേസ് നൽകി ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി. നവാസുദ്ദീന്റെ മുൻ ഭാര്യ ആലിയ, സഹോദരൻ ഷംസുദ്ദീൻ എന്നിവർക്കെതിരെയാണ് കേസ്. ഇരുവരും നടത്തിയ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകൾ മൂലം തനിക്ക് മാനഹാനിയും ഉപദ്രവവും ഉണ്ടായെന്ന് ഹർജിയിൽ പറയുന്നു. മാർച്ച് 30 ന് നടന്റെ ഹർജി കോടതി പരിഗണിക്കും.

തന്നെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്ന് തുടർന്നും ഇരുവരെയും തടയാൻ കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. സോഷ്യൽമീഡിയയിൽ തനിക്കെതിരെ ഇരുവരും നടത്തിയ അപകീർത്തികരമായ ആരോപണങ്ങൾ പിൻവലിക്കണമെന്നും ഭാവിയിൽ ഇത്തരം ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഇവരെ വിലക്കണം – നടൻ നവാസുദ്ദീൻ സിദ്ദീഖി ആവശ്യപ്പെടുന്നു.

അപകീർത്തിപ്പെടുത്തിയതിൽ ഇരുവരും പരസ്യമായി മാപ്പ് പറയണം. തെറ്റായതും ദുരുദ്ദേശ്യപരവുമായ വിവരങ്ങൾ കൈമാറാൻ തങ്ങൾ സമീപിച്ച ആളുകളെക്കുറിച്ച് പൂർണ്ണമായ വെളിപ്പെടുത്തൽ നടത്താൻ കോടതി ഇരുവരോടും നിർദേശിക്കണം.
സഹോദരനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് നവാസുദ്ദീൻ ഉന്നയിച്ചിട്ടുള്ളത്. സിനിമാ താരമാകാനുള്ള വ്യക്തിത്വമില്ലെന്ന് പറഞ്ഞ് കുടുംബാംഗങ്ങൾ തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നിട്ടും സിനിമാ ലോകത്ത് സ്വന്തമായ ഇടം നേടാൻ തനിക്ക് കഴിയുകയായിരുന്നു. – നടൻ നവാസുദ്ദീൻ സിദ്ദീഖി പറയുന്നു.

2008 ൽ ജോലിയില്ലെന്ന് പറഞ്ഞ് സഹോദരൻ സമീപിക്കുമ്പോൾ, തന്റെ മാനേജരായി നിയമിച്ചു. അഭിനയത്തിലേക്ക് താൻ പൂർണ ശ്രദ്ധ നൽകിയപ്പോൾ ഓഡിറ്റിങ്, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ, ജിഎസ്ടി, ഡ്യൂട്ടി അടയ്ക്കൽ തുടങ്ങിയ സാമ്പത്തിക കാര്യങ്ങളെല്ലാം സഹോദരനെയായിരുന്നു ഏൽപ്പിക്കുന്നത്. ഷംസുദ്ദീനെ പൂർണമായി വിശ്വസിച്ച് തന്റെ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും എടിഎം, ഒപ്പിട്ട ചെക്ക് ബുക്ക്, ബാങ്ക് പാസ്‌വേഡുകൾ, ഇമെയിൽ പാസ് വേർഡ് തുടങ്ങി എല്ലാം കൈമാറിയിരുന്നു. എന്നാൽ തന്നെ വഞ്ചിക്കുകയാണ് സഹോദരൻ ചെയ്തത്. ഹർജിയിൽ നവാസുദ്ദീൻ പറയുന്നു.

തന്നോട് വിശ്വാസ വഞ്ചന കാണിക്കുകയും സാമ്പത്തികമായി ക്രമക്കേട് നടത്തുകയും ചെയ്തു. സിനിമയിൽ തിരക്കേറിയതിനിടയിൽ സഹോദരന്റെ ബാങ്ക് ഇടപാടുകളെ കുറിച്ചോ ചെലവുകളെ കുറിച്ചോ അന്വേഷിക്കാൻ കഴിഞ്ഞില്ല. തന്റെ പേരിൽ വസ്തു വാങ്ങുന്നു എന്നു പറഞ്ഞ് രണ്ടു പേരുടേയും പേരിൽ വസ്തുക്കൾ വാങ്ങി. യാരി റോഡിലെ ഒരു ഫ്ലാറ്റ്, യാരി റോഡിൽ തന്നെ സെമി-കൊമേഴ്സ്യൽ പ്രോപ്പർട്ടി, ഷാഹ്പൂരിലെ ഒരു ഫാം ഹൗസ്, ബുൽധാനയിലെ ഒരു സ്ഥലം, ദുബായിലെ ഒരു സ്ഥലം എന്നിവയാണ് വാങ്ങിയത്. ഇതുകൂടാതെ ബിഎംഡബ്ല്യു, റേഞ്ച് റോവറുകൾ, ഡ്യുക്കാട്ടി തുടങ്ങി 14ഓളം വാഹനങ്ങൾ വാങ്ങിക്കൂട്ടി. – നടൻ നവാസുദ്ദീൻ സിദ്ദീഖി പറയുന്നു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

8 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

9 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

9 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

9 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

10 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

11 hours ago