ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ഭാര്യയും നടിയുമായ ശ്രീദേവിയുടെ മരണത്തിന് ശേഷം തന്റെ പിറന്നാള്‍ അദ്ദേഹം അധികം ആഘോഷിക്കാറില്ല. ആഘോഷങ്ങളില്ലാതെയാണ് പിറന്നാള്‍ കടന്ന് പോകുന്നത്. ശ്രീദേവിയും ബോണി കപൂറും തമ്മിലുള്ള പ്രണയം ഒരു തുറന്ന പുസ്തകമായിരുന്നു. ബോണി കപൂര്‍ നിര്‍മ്മിച്ച മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിന് ശേഷമാണ് ബോണി കപൂറും ശ്രീദേവിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തെത്തുന്നത്. ഈ സമയം ബോണി കപൂര്‍ വിവാഹിതനായിരുന്നു. മോന കപൂര്‍ ആയിരുന്നു ആ സമയം ബോണി കപൂറിന്റെ ഭാര്യ. ഇപ്പോള്‍ ശ്രീദേവിയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോണി കപൂര്‍.
‘ശ്രീദേവിയെ ആദ്യമായി സ്ക്രീനില്‍ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ അവരുമായി പ്രണയത്തിലായി. ഏകപക്ഷീയമായ ഒരു പ്രണയമായിരുന്നു തുടക്കത്തില്‍. അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയി. ആ കാലത്ത് ശ്രീദേവി സിനിമയില്‍ ഏറെ തിരക്കുള്ള ഒരു അഭിനേത്രിയാണ്. ശ്രീദേവിയെ കാണുമ്ബോള്‍ അവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പുറകെ ഞാന്‍ അലഞ്ഞു. എകദേശം പന്ത്രണ്ട് വര്‍ഷങ്ങളെടുത്തു അവര്‍ക്കരികില്‍ എത്താന്‍. മിസ്റ്റര്‍ ഇന്ത്യയില്‍ അഭിനയിക്കാന്‍ ശ്രീദേവിയുടെ അമ്മ ആവശ്യപ്പെട്ടത് 8 ലക്ഷമായിരുന്നു. ശ്രീദേവിയായിരുന്നു അന്ന് ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന നടി. അവര്‍ എട്ട് ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ 11 ലക്ഷം തരുമെന്ന് മറുപടി പറഞ്ഞു. എനിക്ക് അല്‍പ്പം ഭ്രാന്തുണ്ടെന്നാണ് അന്ന് ശ്രീദേവി കരുതിയത്. ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം നല്കിയതായിരുന്നു കാരണം.
മിസ്റ്റര്‍ ഇന്ത്യയുടെ സമയത്ത് ഞാന്‍ ശ്രീദേവിയുടെ കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചു. ഏറ്റവും നല്ല വസ്ത്രങ്ങളില്‍ അവളെ മനോഹരിയായി കാണാന്‍ ആ?ഗ്രഹിച്ചു. സിനിമ പൂര്‍ത്തിയായതിന് ശേഷം ഞാന്‍ എന്റെ മുന്ഭാര്യയോടെ് പറഞ്ഞു, ഞാന്‍ ശ്രീദേവിയെ സ്നേഹിക്കുന്നു എന്ന്. ശ്രീദേവി ബാക്കിവെച്ച ശൂന്യത ഒന്നുകൊണ്ടും നികത്താനാവില്ല. അവള് ഉണ്ടാക്കി വെച്ച സല്പേരും നല്ല ഓര്‍മകളുമാണ് ഞങ്ങള്‍ക്ക് കൂട്ടായിട്ടുള്ളത്. ശ്രീദേവിയുടെ മരണശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ജാന്‍വിയുടെ ആദ്യ സിനിമ കാണാന്‍ അവള് കാത്തുനിന്നില്ലല്ലോ എന്നതാണ് ഏറ്റവും വലിയ ദുഖം. അര്‍ജുനും അന്‍ഷുലയും ജാന്‍വിയെയും ഖുശിയെയും അംഗീകരിച്ചു എന്നത് ഏറെ ആശ്വാസം നല്കുന്ന കാര്യമാണ്. ബോണി കപൂര്‍ പറഞ്ഞു.
ബോണി കപൂറിന് ആദ്യഭാര്യയില്‍ ഉണ്ടായ മക്കളാണ് അര്ജുന് കപൂറും അന്‍ഷുല കപൂറും.മോനയില്‍ നിന്നും വിവാഹമോചനം തേടിയ ശേഷമാണ് ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം ചെയ്യുന്നത്. അന്ന് 11 വയസ് മാത്രമായിരുന്നു അര്‍ജുന്റെ പ്രായം. 2005ല്‍ കാന്‍സര്‍ ബാഘിച്ച് മോന മരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല. ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ അര്ജുന് അര്‍ധ സഹോദരിമാരുമായി ഒരു തരത്തിലുമുള്ള ബന്ധം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ ശ്രീദേവിയുടെ മരണവാര്‍ത്ത കേട്ടയുടന്‍ അര്ജുന് കപൂര്‍ പിതാവിന് അരികില്‍ എത്തുകയും മരണാനന്തര ചടങ്ങുകള്‍ ചെയ്യുകയും ചെയ്തു.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…