കീര്‍ത്തി സുരേഷിനെ പറ്റി നിര്‍മ്മാതാവ് ബോണി കപൂര്‍ പറഞ്ഞ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളിലാകെ ചർച്ചയായി. എന്റെ ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി കീര്‍ത്തി സുരേഷ് ആണെന്നാണ് ബോണി കപൂര്‍ പറഞ്ഞിരിക്കുന്നത്. തന്റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും സൗന്ദര്യവും കഴിവുള്ള അഭിനേത്രിയാണെന്നും ബോണി കപൂര്‍ പറഞ്ഞിരിക്കുകയാണ്.
‘മാമന്നന്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ബോണി കപൂര്‍ ഇങ്ങനെ പറഞ്ഞത്. ശ്രീദേവിയെ പോലെ തന്നെ സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണ് കീര്‍ത്തി സുരേഷ് എന്നാണ് ബോണി കപൂര്‍ പറഞ്ഞത്. ബോണിയുടെയും ശ്രീദേവിയുടെയും വിവാഹ വാര്‍ഷികം രണ്ട് ദിവസം മുമ്പായിരുന്നു.
ഉദയനിധി സ്റ്റാലില്‍ നായകനായി എത്തുന്ന മാമന്നന് എന്ന സിനിമയിൽ ഫഹദ് ഫാസിലും വടിവേലുവും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘മാമന്നന്’ ജൂണ്‍ 29ന് പ്രദര്‍ശനത്തിന് എത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിന് പറഞ്ഞിരിക്കുന്നത്. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. എ.ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഉദയനിധി സ്റ്റാലിന് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ‘ദസറ’ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് വന്നിരുന്നത്.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…