Premium

പാലിയേക്കര ടോൾ പ്ലാസയിലൂടെ ഫ്രീയായിട്ട് യാത്ര ചെയ്യാം, എത്രയും പെട്ടന്ന് പൊളിച്ചുമാറ്റണം, ജന രോക്ഷം

ഇടപ്പള്ളി മുതൽ മണ്ണുത്തി വരെയുള്ള 62 കിലോമീറ്റർ നാലുവരിപ്പാതയുടെ പേരിൽ പാലിയേക്കരയിൽ നടക്കുന്നത് വൻ അനീതി. മുതലും പലിശയും കൂട്ടുപലിശയമുമെല്ലാം ഇതിനോടകം പിരിച്ചെടുത്തു കഴിഞ്ഞു, എത്രയും പെട്ടന്ന് ടോൾ പ്ലാസ പൊളിച്ചു മാറ്റണം, ഫ്രീയായിട്ടും പാലിയേക്കര ടോൾ പ്ലാസയിൽ കടന്നു പോകാമെന്ന് നിയമമുണ്ട്, അഞ്ച് വാഹനത്തിൽ കൂടുതൽ ഉണ്ടെങ്കിൽ ടോൾ അടക്കേണ്ടെന്നും നിയമത്തിൽ വ്യക്തമാണ്, പക്ഷെ അതൊന്നും ഇവിടെ നടപ്പില്ല, വൻ തുക ടോൾ നൽകുന്നുണ്ടെങ്കിലും റോഡ് വളരെ മോശമാണെന്ന് പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി പറയുന്നു,

താൻ പാലിയേക്കര ടോൾ പ്ളാസയിൽ നയാ പൈസ ടോൾ കൊടുക്കാറില്ലെന്നും ബോസ്കോ കളമശേരി പറഞ്ഞു. ഇതിനേക്കുറിച്ച് ബോസ്കോ കളമശേരി പറയുന്നത് ഇങ്ങിനെ. എന്നോട് ടോൾ ചോദിച്ചാൽ പാലിയേക്കര ടോൾ പ്ളാസ സർക്കാരിലേക്ക് അടക്കേണ്ട പിഴ തുക 302 കോടി രൂപ ആദ്യം അടച്ച് റസീത് കാണിക്കണം എന്നും ഹൈവേയുടെ പണി പൂർണ്ണമായി തീർത്ത് കാണിക്കണം എന്നും ആവശ്യപ്പെട്ടു.

ഇത് നിങ്ങൾ ചെയ്യാതെ ഞാൻ ടോൾ തരില്ല. തുടർന്ന് പാലിയേക്കര ടോൾ പ്ളാസക്കാർ എനിക്ക് അവരുടെ ഗേറ്റ് പൊക്കി തരികയും ഞാൻ കടന്നു പോവുകയുമാണ്‌ ചെയ്തത്. ഞാൻ പാലിയേക്കര ടോൾ പ്ളാസയിൽ ടോൾ കൊടുക്കില്ല. റോഡ് പണി തീർക്കാതെ എന്തിനു ടോൾ നല്കണം. മുഴുവൻ ജനങ്ങളും ഇത് ചോദ്യം ചെയ്താൽ എല്ലാവർക്കും ടോൾ ഇല്ലാതെ ഇതുവഴി പോകാനാകും. നമ്മൾ പ്രതികരിക്കണം. ശംബളം കൊടുക്കാൻ കാശില്ലാതെ കിഫ്ബിയിൽ നിന്നും 9 ശതമാനം പലിശക്ക് കേരള സർക്കാർ കടം വാങ്ങുമ്പോഴാണ്‌ പാലിയേക്കര ടോൾ പ്ളാസ കമ്പിനി 302 കോടി രൂപ സർക്കാരിലേക്ക് അടക്കാനുള്ളത്. സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കാത്ത പിഴയും നികുതിയും ആണിത്. ഈ തുക 302 കോടി എന്തുകൊണ്ട് സംസ്ഥാന സർക്കാർ വാങ്ങിക്കുന്നില്ല. ഇവന്മാർക്ക് കാശില്ലാഞ്ഞിട്ടല്ലല്ലോ… പണം ഇവർ മനപൂർവ്വം സർക്കാരിനു നല്കാത്തതാണ്‌. എന്താണ്‌ 302 കോടി വാങ്ങാൽ റവന്യൂ ഉദ്യോഗസ്ഥരും സർക്കാരും അനങ്ങാത്തത്. പാവങ്ങളുടെ വീട്ട് നികുതിയും മറ്റും കഴുത്തിനു കുത്തി പിടിച്ച് വാങ്ങുന്ന സർക്കാരും അധികൃതരുമാണിവിടെ ഉള്ളത്. 302 കോടി സർക്കാർ വാങ്ങിക്കുന്നില്ല എന്ന് അറിയുമ്പോൾ തന്നെ മന്ത്രിമാരും സർക്കാരും പാലിയേക്കര ടോൾ കമ്പിനിയും തമ്മിലുള്ള അഴിമതി പകൽ പോലെ വ്യക്തമല്ലേയെന്നും ബോസ്ക്കോ ചോദിക്കുന്നു

റോഡ് മുഴുവൻ കുണ്ടും കുഴിയാണ്, ഒരാളും ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറല്ല, നാലു വരിയാണെന്നും പറഞ്ഞാണ് ടോൾ പിരിക്കുന്നത്, എന്നാൽ അത് സിം​ഗിൾ ലൈനാണെന്ന് പിന്നീട് മനസ്സിലാകും, 10 വർഷമായിട്ടും പണി തീരാതെയാണ് പാലിയേക്കര ടോൾ കമ്പനി ടോൾ‌ പിരിക്കുന്നത്. ഇവിടെ ടോൾ കൊടുക്കേണ്ട കാര്യമില്ല, റോഡിൽ നടക്കുന്ന അപകടങ്ങൾക്ക് ആര് ഉത്തരം നൽകും

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

11 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

21 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

52 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago