kerala

ഫ്‌ലാറ്റില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനെത്തിയ എയര്‍ഫോഴ്‌സിനോട് പൂട്ട് പൊളിക്കെരുതെന്ന് വീട്ടുകാര്‍

കോഴിക്കോട്: ഫ്‌ലാറ്റില്‍ കുടുങ്ങിയ നാല് വയസ്സുകാരനെ രക്ഷിക്കാന്‍ അഗ്നിരക്ഷാ സേന എത്തിയതോടെ നടന്നത് നാടകീയ രംഗങ്ങള്‍. കുട്ടിയെ പുറത്തെടുക്കാനെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരോട് വീടിന്റെ പൂട്ട് പൊളിക്കാന്‍ പറ്റില്ലെന്ന് വവീട്ടുകാര്‍ പറഞ്ഞു. പൂട്ട് പൊളിച്ച് കുട്ടിയെ എത്രയും വേഗം പുത്തെത്തിക്കാം എന്നായിരുന്നു അഗ്നിരക്ഷാ സേന പറഞ്ഞത്. ഇതോടെ പൂട്ട് പൊളിക്കാനാകില്ലെന്നായിരുന്നു വീട്ടുകാരും അയല്‍ക്കാരും പറഞ്ഞത്

പൂട്ട് പൊളിക്കാതെ കെട്ടിടത്തിന്റെ മറ്റൊരു വശത്തൂടെ കയറില്‍ തൂങ്ങി ഇറങ്ങി ബാല്‍ക്കണിയില്‍ കയറിക്കൂടെ എന്ന് അയല്‍ ഫ്‌ലാറ്റുകാരും വീട്ടുകാരും ചോദിക്കുകയായിരുന്നു. 18 നിലയുള്ള ഫ്‌ലാറ്റില്‍ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയര്‍ കെട്ടി ഇറങ്ങാന്‍ ബുദ്ധിമുട്ടാണെന്നും പൂട്ട് പൊളിച്ച് അകത്ത് കയറുന്നതാണ് എളുപ്പമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് ഫ്‌ലാറ്റ് അധികൃതര്‍ ഇടപെട്ട് മരപ്പണിക്കാരനെ വിളിച്ചു വരുത്തി. എന്നാല്‍ പൂട്ട് പൊളിക്കാതെ നിവൃത്തിയില്ലെന്ന് ആദേഹവും അറിയിച്ചു. തുടര്‍ന്ന്പൂട്ട് പൊളിച്ചു അകത്തുകേറി. കോഴിക്കോട് നഗരത്തിലെ ഫ്‌ലാറ്റിലാണ് സംഭവം. വീട്ടുകാരുടെ ശാഠ്യമാണ് കുട്ടിയെ രക്ഷിക്കാനെത്തിയ അഗ്‌നിരക്ഷാസേനക്ക് വെല്ലുവിളിയായത്.

കഴിഞ്ഞ ദിവസം ഉച്ചക്കാണ് കുട്ടി ഫ്‌ലാറ്റില്‍ കുടുങ്ങിയെന്ന അറിയിപ്പ് ഫയര്‍ ഫോഴ്‌സിന് ലഭിച്ചത്. എല്ലാ സജ്ജീകരണങ്ങളുമായി ഫയര്‍ഫോഴ്‌സ് എത്തി. എന്നാല്‍ പൂട്ടുപൊളിക്കാന്‍ സമ്മതിക്കാതെ കെട്ടിടത്തിന്റെ മറ്റൊരു വശത്തൂടെ കയറില്‍ തൂങ്ങി ഇറങ്ങി ബാല്‍ക്കണിയില്‍ കയറിക്കൂടെ എന്ന് അയല്‍ ഫ്‌ലാറ്റുകാര്‍ ചോദിച്ചു. 18 നിലയുള്ള ഫ്‌ലാറ്റില്‍ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയര്‍ കെട്ടി ഒരാള്‍ ഇറങ്ങണം. അത് ബുദ്ധിമുട്ടാണ്, പൂട്ട് പൊളിച്ച് അകത്ത് കയറുന്നതാണ് എളുപ്പമെന്ന് ബീച്ച് സ്റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത് കുമാര്‍ പറഞ്ഞു.

ഫ്‌ലാറ്റ് അധികൃതര്‍ മരപ്പണിക്കാരനെ വിളിച്ചുവരുത്തി. ഒരു മണിക്കൂറിനു ശേഷം മരപ്പണിക്കാരനെത്തി. അദ്ദേഹത്തിനും പൂട്ട് പൊളിക്കേണ്ടി വന്നു. പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോള്‍, പുറത്തെ ഉമ്മയുടെ കരച്ചിലും മറ്റു ബഹളങ്ങളുമൊന്നും കേള്‍ക്കാതെ സോഫയില്‍ സുഖമായി ഉറങ്ങുകയായിരുന്നു കൊച്ചുകുട്ടി.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

6 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

7 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

8 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

8 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

8 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

9 hours ago