kerala

ചേച്ചിയെയും കൂട്ടുകാരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന പരാതിയുമായി മൂന്നാംക്ലാസുകാരന്‍ സഹോദരന്‍, പ്രശ്‌നത്തിന് പരിഹാരം കണ്ട് പോലീസ്

കോഴിക്കോട്: പത്ത് വയസുള്ള സഹോദരിയെയും കൂട്ടുകാരികളെയും അറസ്റ്റ് ചെയ്യണമെന്ന് മൂന്നാംക്ലാസുകാരന്‍. വീടിന് മുന്നിലൂടെ നടന്ന് പോയ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരോടാണ് കുട്ടി പരാതി പറഞ്ഞത്. സഹോദരിയെയും കൂട്ടുകാരികളെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇംഗ്ലീഷില്‍ എഴുതിയ പരാതിയില്‍ ഉള്ളത്.

ചേച്ചിയേയും സുഹൃത്തുക്കളെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പരാതി. തുടര്‍ന്ന് സഹോദരി ഉള്‍പ്പെടെയുള്ള അഞ്ച് പേരെയും രക്ഷിതാക്കളുടെ സഹായത്തോടെ കസബ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തു. തന്നെ കളിക്കാനായി സഹോദരിയും സുഹൃത്തുക്കളും കൂട്ടുന്നില്ലെന്നും അവര്‍ തന്നെ കളിയാക്കുകയാണെന്നും ആയിരുന്നു മൂന്നാം ക്ലാസുകാരന്റെ പ്രശ്‌നം.

പരാതിയില്‍ സഹോദരി ഉള്‍പ്പെടെ അഞ്ച് പേരുടെയും മുഴുവന്‍ പേരും പ്രായവും ഒക്കെ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ പരാതിക്കാരന്റെ മേല്‍വിലാസം പൂര്‍ണമായും ഉണ്ടായിരുന്നു. സഹോദരി, അയല്‍വാസികള്‍കൂടി ആയ പതിനാല് വയസ്സുള്ള രണ്ട് പേര്‍, പതിനെട്ട് കാരിയും പതിനഞ്ച് കാരിയുമായ രണ്ട് പേര്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുട്ടി പരാതിക്കാരന്റെ ആവശ്യം.

തന്റെ ആവശ്യം ഉടന്‍ പരിഹരിക്കണമെന്ന പിടിവാശിയിലായിരുന്നു പരാതിക്കാരന്‍. കസബ സ്റ്റേഷനിലെ സീനയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ യുപി ഉമേഷ്. കെടി നിറാസ് എന്നിവര്‍ അവസാനം മധ്യസ്ഥത നിന്ന് പ്രശ്‌നം പരഹരിച്ചു. പരാതി നല്‍കിയ മൂന്നാം ക്ലാസുകാരനെയും സഹോഗരിയെയും കൂട്ടുകാരികളെയും ഒന്നിച്ചിരുത്തി ‘ഉടമ്പടി’യുണ്ടാക്കി. കളിക്ക് കൂട്ടാമെന്നും കളിയാക്കില്ലെന്നും പൊലീസുകാരുടെ സാന്നിധ്യത്തില്‍ ഉറപ്പുലഭിച്ച പരാതിക്കാരന്‍ സന്തോഷത്തോടെ രക്ഷിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോയി.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

19 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

27 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

41 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

56 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

2 hours ago