entertainment

66 വയസുള്ള കോടീശ്വരൻ 16കാരി സ്കൂൾ കുട്ടിയേ വിവാഹം ചെയ്തു,ജീവിതത്തിൽ പുതിയ അനുഭവങ്ങൾ ഉണ്ടായി എന്ന് നവ വധു

66 വയസുള്ള ബില്യണയറായ ധനികൻ 16കാരിയായ സ്കൂൾ കുട്ടിയെ വിവാഹം ചെയ്തു. ബ്രസീലിലെ ധനികനും രാഷ്ട്രീയ നേതാവുമായ ഹിസാം ഹുസൈൻ ദേഹൈനി യാണ്‌ ബാല സുന്ദരിയായ കൗനെ റോഡ് കാമർഗോയെ വിവാഹം കഴിച്ചത്.16 വയസ്സുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്‌ കുട്ടി വധു.കൗനെ റോഡ് കാമർഗോ ബ്രസില്ലിലെ ബാല സുന്ദരി പട്ടം കിട്ടിയ ക്വീൻ കൂടിയാണ്‌.സംഭവം ഇപ്പോൾ വൻ വിവാദമായതോടെ ബാല സുന്ദരിയായ ഭാര്യയേ നിലനിർത്താൻ ഹിസാം ഹുസൈൻ ഇപ്പോൾ ബ്രസീലിലെ തന്റെ പാർട്ടിയിൽ നിന്നും രാജി വയ്ച്ചു.അരൗക്കറിയ എന്ന മുനിസിപാലിറ്റിയിലെ മേയർ കൂടിയാണ്‌ ഹുസൈൻ. 16കാരി ഭാര്യ ഇപ്പോൾ ഈ മുനിസിപാലിറ്റിയിലെ പ്രഥമ വനിതയാണ്‌. പ്രഥമ വനിത ആണേലും എന്നും രാവിലെ വധുവിനു സ്കൂളിൽ പഠിക്കാൻ പോകണം.

കൗനെ റോഡ് കാമർഗോ സാം ഹുസൈൻ ദേഹൈനിയുടെ മൂന്നാമത്തേ ഭാര്യയാണ്‌. ബാല ഭാര്യയേ കുറിച്ച് ഇയാൾ പറയുന്നത് ഇങ്ങിനെ…ഞങ്ങൾ സന്തുഷ്ടരാണ്. അവൾ എനിക്ക് നല്ലത് ചെയ്യുന്നു, ഞാൻ അവൾക്ക് നല്ലത് ചെയ്യുന്നു, ഒരുമിച്ച് ഞങ്ങൾ ജീവിക്കുമ്പോൾ ആർക്കും ഒരു ദോഷവും ചെയ്യുന്നില്ല. ജീവിതത്തിൽ പുതിയ അനുഭവങ്ങൾ ഉണ്ടാകുന്നു എന്നും എല്ലാ സർപ്രൈസ് എന്നും ആണ്‌ ബാല ഭാര്യ കൗനെ റോഡ് പറയുന്നത്. ജീവിതത്തിൽ ഇത്രയും ഭാഗ്യങ്ങൾ ലഭിച്ചതും ഇദ്ദേഹത്തേ ഭർത്താവായി കിട്ടിയതും ഈശ്വരാനുഗ്രഹം എന്നും കൗനെ റോഡ് പറഞ്ഞു.

തന്റെ പ്രസ്ഥാനം ഇല്ലെങ്കിൽ പോലും ഭാര്യ കൗനെ മാത്രം മതി ഇനിയുള്ള ജീവിതത്തിൽ എന്നാണ്‌ ഇയാൾ മാധ്യമങ്ങളോട് പറഞ്ഞത്.ഇപ്പോൾ വിവാഹത്തെ തുടർന്നുള്ള തിരിച്ചടികൾക്കിടയിലാണ് ബ്രസീലിലെ ധനികനായ വ്യവസായി പാർട്ടിയിൽ നിന്ന് രാജിവെച്ചത്.16കാരിയെ വിവാഹം ചെയ്ത ഹിസാം ഹുസൈൻ മുമ്പ് മയക്ക് മരുന്ന് കടത്ത് കേസിൽ പ്രതിയായിരുന്നു.2000-ൽ 100 ദിവസത്തിലധികം തടങ്കലിലാക്കിയതായി ബ്രസീലിയൻ മാധ്യമങ്ങൾ വെളിപ്പെടുത്തി. ഇയാൾ ബ്രേക്കിംഗ് ബാഡ്-സ്റ്റൈൽ ഡ്രഗ് റിഫൈനിംഗ് ലാബ് നടത്തിയിരുന്നതായും മാധ്യമങ്ങൾ പറയുന്നു.

എന്നിരുന്നാലും തന്റെ യുവ വധുവിനെക്കുറിച്ച് ഇയാൾക്ക് വലിയ അഭിപ്രായങ്ങളാണ്‌. തന്റെ സാമ്രാജ്യത്തിന്റെ റാണിയാണ്‌ എന്നാണ്‌ പറഞ്ഞത്.വധുവിന്റെ വീട്ടുകാർക്കും വലിയ സമ്മാനങ്ങൾ നല്കി. ഏപ്രിൽ 12 ന് – വധുവിന്റെ ഏറ്റവും അടുത്ത രണ്ട് ബന്ധുക്കൾക്ക് അദ്ദേഹത്തിന്റെ സ്റ്റാഫിൽ ഉയർന്ന ജോലി നൽകി.

ഏറ്റവും രസകരം ഹിസാം ഹുസൈൻ വിവാഹം ചെയ്ത പെൺകുട്ടി കാമർഗോക്ക് 16 വയസുള്ളപ്പോൾ അവളുടെ അമ്മക്ക് വെറും 36 വയസാണ്‌ പ്രായം. 66കാരനായ ഹുസൈന്റെ ഭാര്യ മാത്രമല്ല ചെറു പ്രായം..അമ്മായി അമ്മയും ചെറു പ്രായക്കാരി തന്നെ.36-കാരിയായ അമ്മായി അമ്മയേ ഇപ്പോൾ ഹിസാം ഹുസൈൻ തന്റെ ഓഫീസ് മാനേജറായി നിയമിച്ചിരിക്കുകയാണ്‌.കൂടാതെ അമ്മായമ്മയേ സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ പുതിയ മുനിസിപ്പൽ സെക്രട്ടറിയാക്കി ആയും സെക്രട്ടറി ജനറൽ ഡയറക്ടറായും ഉയർന്ന് പദവിയിൽ നിയമനം നടത്തി.

 

 

Main Desk

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

10 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

29 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

53 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago