topnews

കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ ; മുറുക്ക് കച്ചവടക്കാരനിൽ നിന്ന് വാങ്ങിയത് 13,500 രൂപ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടറെ കൈയ്യോടെ പിടികൂടി വിജിലൻസ്.
മുറുക്ക് കച്ചവടക്കാരനിൽ നിന്നും കൈകൂലിയായി 13,500 രൂപ കൈപ്പറ്റുന്നതിനിടെയാണ് പാലക്കാട് കൊടുവായൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി മാത്യു പിടിയിലായത്. കൊടുവായൂർ സമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ വെച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ കൈക്കൂലി കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് സംഘം അവിടെ എത്തുകയായിരുന്നു.

പുതുനഗരം കരിപ്പോട് ‘അമ്പിളി’ മുറുക്ക് ഉടമ അനന്തകൃഷ്ണന്റെ കൈയിൽ നിന്ന് പണം വാങ്ങുമ്പോഴാണ് ഇയാൾ വലയിലായത്. വിവിധ രാജ്യങ്ങളിലേക്ക് കരിപ്പോട് മുറിക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയ്‌ക്ക് പരിശോധന കൂടാതെ സാനിറ്ററി സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഷാജി മാത്യു കൈക്കൂലി വാങ്ങിയത്.

ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് പ്രകാരം ഇതിന് മുൻപും പരാതിക്കാരൻ കൈക്കൂലി നൽകിയിരുന്നു. എന്നാൽ വീണ്ടും ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെടുകയായിരുന്നു. മാർച്ച് ഒമ്പതിന് 10,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് 13,500 രൂപ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് അനന്തകൃഷ്ണൻ വിജിലൻസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്.

Karma News Network

Recent Posts

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

12 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

42 mins ago

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

9 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

10 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

10 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

11 hours ago