പാലക്കാട്: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസിൽദാർ വിജിലൻസ് പിടിയിൽ. വടവന്നൂർ ഊട്ടറ വി. സുധാകരനെയാണ് (53) പാലക്കാട് വിജിലൻസ് യൂണിറ്റ് അറസ്റ്റു ചെയ്തത്.
കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരൻ ഒരേക്കർ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി 2023 അവസാനത്തോടെയാണ് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പുമായി താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയത്. തുടർന്ന് പലപ്രാവശ്യം സുധാകരനെ സർട്ടിഫിക്കറ്റിനായി സമീപിച്ചു. പരാതിക്കാരൻ ഫോഹസിൽണിൽ തദാരെ വിളിച്ചപ്പോൾ 50,000 രൂപയുമായി വൈകീട്ട് ഓഫീസിലെത്താൻ ആവശ്യപ്പെട്ടു.
പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.എം. ദേവദാസിനെ അറിയിച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഓഫീസിൽ വെച്ച് തഹസിൽദാരെ കൈയോടെ പിടികൂടുകയായിരുന്നു. സുധാകരനെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.
ഭൂരേഖ തഹസിൽദാരെക്കുറിച്ച് മുമ്പും നിരവധി പരാതികളുയർന്നിരുന്നതായും വ്യക്തമായ തെളിവുകളടക്കമുള്ള പരാതിക്കായി കാത്തിരിക്കുകയായിരുന്നെന്നും വിജിലൻസ് അധികൃതർ പറഞ്ഞു.
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…