topnews

തോളെല്ലിന് പരിക്കേറ്റ 12 വയസ്സുകാരനെ ചികിൽസിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടത് 5000 രൂപ ; പരാതി

തൊടുപുഴ : സൈക്കിളില്‍നിന്ന് വീണ് തോളെല്ലിന് പരിക്കേറ്റ 12 വയസ്സുകാരനെ ചികിൽസിക്കാൻ ഡോക്ടർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ഇടുക്കി തൊടുപുഴ താലൂക്ക് ആശുപത്രിയിലാണ് സംഭവം. കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവ് രാജേഷ് പറഞ്ഞു. ഞായറാഴ്ച 11.30 ഓടെയാണ് കുട്ടിയുമായി കടവൂര്‍ സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്.

എക്‌സ് റേയുമായി അത്യാഹിതവിഭാഗത്തിലുള്ള ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ അയ്യായിരം രൂപ വേണമെന്ന് കൈയാംഗ്യത്തിലൂടെ അദ്ദേഹം കാണിച്ചതായി കുട്ടിയുടെ പിതാവ് പറയുന്നു. ഇത്രയും പൈസയുണ്ടെങ്കില്‍ ഇവിടെ വരേണ്ടതില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ മറ്റേതെങ്കിലും ആശുപത്രിയിലോ കോട്ടയത്തിനോ കൊണ്ടുപൊയ്‌ക്കോളൂ ഇവിടെ വേറെ മരുന്നില്ല എന്നായിരുന്നു മറുപടി.

കുട്ടിക്ക് പ്രഥമശുശ്രൂഷ പോലും നല്‍കാന്‍ അവര്‍ തയ്യാറായില്ല .കുട്ടിയുടെ അവസ്ഥ കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്‌സ് ഞങ്ങളുടെ വിലാസം എഴുതി എടുക്കുന്നതിനിടെ കുട്ടിയുടെ കൈ കെട്ടിവിടട്ടേ എന്നു ചോദിച്ചപ്പോള്‍ കെട്ടിവിടണ്ട പോട്ടെ എന്നു പറഞ്ഞെന്നും രാജേഷ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുമായി തിരുമ്മിക്കെട്ടുന്ന ഒരു വൈദ്യരുടെ അടുത്തുപോയി. അവിടെ തിരുമ്മിക്കെട്ടിയിരിക്കുകയാണ്. തിങ്കളാഴ്ച കോട്ടയത്തോ മറ്റോ കൊണ്ടു പോകാനിരിക്കുകയാണ് കുടുംബം.

യ്യില്‍ പണം ഇല്ലായിരുന്നു അതിനാലാണ് കൊടുക്കാതിരുന്നത്. ഉണ്ടെങ്കില്‍ കൊടുക്കുമായിരുന്നു. ആ ഒരു അവസ്ഥയില്‍ കൊടുത്തുപോകും. വേദനസംഹാരിയായി ഒരു കുത്തിവെപ്പോ ഗുളികയോ പോലും നൽകാതിരുന്നതിൽ കടുത്ത മനോവിഷമം ഉണ്ടെന്നും പിതാവ് പറയുന്നു. ആരോപണ വിധേയനായ ഡോക്ടര്‍ക്കെതിരേ സമാനമായ പരാതി ആശുപത്രി വികസന സമിതിയില്‍ ഉള്‍പ്പെടെ വന്നിട്ടുണ്ടെന്നാണ് വിവരം. എന്നാൽ നടപടികൾ ഉണ്ടായില്ല.

Karma News Network

Recent Posts

വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ…

11 mins ago

ഫിറ്റ്‌നസ് സെന്ററിലെത്തിയ ഇരുപതുകാരിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവർത്തിക്കുന്ന ജിമ്മിന്റെ…

19 mins ago

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ്…

40 mins ago

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

54 mins ago

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

1 hour ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 hours ago