kerala

സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു തിരിച്ചുവന്നില്ല; സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത്

കോഴിക്കോട് വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. വധുവിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചു. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പോകാനായി വസ്ത്രംമാറാന്‍ പോയ വധു തിരിച്ചു വന്നില്ല. സുഹൃത്തായ യുവതിയെയും ഒപ്പംകൂട്ടിയിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന വധുവിനെ ബന്ധുക്കള്‍ അന്വേഷിച്ചു. കാണാതെ വന്നപ്പോള്‍ ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചു. വധു ഒരു കാറില്‍ കയറി പോകുന്നതാണ് കണ്ടത്. ആറ് വര്‍ഷംമുമ്ബ് പരിചയപ്പെട്ട പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് പോയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പൊക്കുന്നുള്ള കടയില്‍ ആറ് വര്‍ഷത്തോളം യുവതി ജോലിചെയ്തിരുന്നു.

പൊക്കുന്നിലാണ് വധുവിന്റെ അച്ഛന്റെ വീട്. പെണ്ണിന്റെ അകന്ന ബന്ധുതന്നെയായിരുന്നു ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്‍. പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുളള സത്കാരസദ്യ ഒരുക്കിയിരുന്നു. അതേസമയം വധുവിന്റെ അച്ഛന്‍ മകളെ കാണാനില്ലെന്ന് നല്‍കിയ പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Karma News Network

Recent Posts

മലപ്പുറത്ത് അമീബിക് മസ്തിഷ്‌കജ്വരം, അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…

2 mins ago

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

32 mins ago

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; നാലു വയസുകാരൻ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…

39 mins ago

ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്, അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും,കോൺ​ഗ്രസിന്റെ ​ഗ്യാരന്റി

ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…

54 mins ago

പോലീസ് ഉദ്യോഗസ്ഥർ അപമാനം, പെൺകുട്ടിയുടെ ആരോപണം ശരിവെച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…

1 hour ago

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

2 hours ago